പെൺകുട്ടി ട്രെയിനിന് മുന്പിൽ ചാടി ആത്മഹത്യ ചെയ്തു, അച്ഛൻ ആത്മഹത്യ ചെയ്ത അതേ സ്ഥലത്ത് !!!

  • Posted By:
Subscribe to Oneindia Malayalam

ഗാസിയാബാദ്: അച്ഛന്‍ ആത്മഹത്യ ചെയ്ത് 6 ദിവസത്തിന് ശേഷം അതേ സ്ഥലത്ത് തന്നെ മകളും ആത്മഹത്യ ചെയ്തു. ട്രെയിനിന് മുമ്പില്‍ ചാടിയാണ് ചാര്‍ട്ടട് അക്കൗണ്ടന്‍സ് വിദ്യാര്‍ത്ഥിനിയായ മേഘ വര്‍മ്മ ആത്മഹത്യ ചെയ്തത്.

അച്ഛന്റെ മരണം

അച്ഛന്റെ മരണം

ആറ് ദിവസം മുമ്പാണ് മേഘയുടെ അച്ഛന്‍ അശോക് വര്‍മ്മ ട്രെയിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. അതിന് ശേഷം പെണ്‍കുട്ടി വലിയ വിഷമത്തില്‍ ആയിരുന്നു.

പുറത്ത് പോയി

പുറത്ത് പോയി

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് മേഘ വീട്ടില്‍ നിന്ന് പോയത്. വൈകീട്ടോടെ റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടത്തുകയായിരുന്നു.

മരണകാരണം

മരണകാരണം

കുടുംബപ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നു . അച്ഛന്‍ ആത്മഹത്യ ചെയ്ത ദിവസം, അമ്മയും അച്ഛനും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഭീഷണി

ഭീഷണി

മേഘയ്ക്ക് രണ്ട് സഹോദരന്മാരുണ്ട്. ഇവരുെട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ ബന്ധുക്കള്‍ എല്ലായിപ്പോഴും ഇവര്‍ക്കൊപ്പമുണ്ട്.

സംസ്‌ക്കാരം

സംസ്‌ക്കാരം

തീവണ്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന നിലപാടില്‍ ആയിരുന്നു ബന്ധുക്കള്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി.

English summary
Six days after father's suicide daughter kills herself at same place.
Please Wait while comments are loading...