കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെട്രോ സ്റ്റേഷനില്‍ ഗോലി മാരോ മുദ്രാവാക്യം: ആറ് പേര്‍ പോലീസ് പിടിയില്‍, സിഎഎയെ പ്രതിരോധിക്കുമെന്ന്

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ ആറ് പേര്‍ പോലീസ് പിടിയില്‍. ദില്ലിയിലെ രാജീവ് ചൗക്ക് മെട്രോ സ്റ്റേഷനിലാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് രാജ്യദ്രോഹികളെ വെടിവെച്ചുവീഴ്ത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് മുദ്രാവാക്യം മുഴക്കിയത്. വെളുത്ത ടീ ഷര്‍ട്ട് ധരിച്ച് ഓറഞ്ച് നിറത്തിലുള്ള തലക്കെട്ടുമായെത്തിയ ആറ് യുവാക്കള്‍ ഉള്‍പ്പെട്ട സംഘമാണ് മുദ്രാവാക്യം മുഴക്കിയതിന് പിന്നില്‍. രാജ്യത്തെ ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹികളെ വെടിവെച്ചുവീഴ്ത്തൂ എന്ന് ആഹ്വാനം നല്‍കുന്ന മുദ്രാവാക്യമാണ് ഇവര്‍ മുഴക്കിയിത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദില്ലി അക്രമം മുതലെടുക്കാന്‍ ഭീകര സംഘടകള്‍: തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസ് പോസ്റ്ററുകള്‍!!ദില്ലി അക്രമം മുതലെടുക്കാന്‍ ഭീകര സംഘടകള്‍: തിരിച്ചടിക്കാന്‍ ആഹ്വാനം ചെയ്ത് ഐസിസ് പോസ്റ്ററുകള്‍!!

മെട്രോ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് ഇത്തരത്തില്‍ മുദ്രാവാക്യം മുഴക്കിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ദില്ലി മെട്രോയിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇവരെ പിടികൂടി മെട്രോ റെയില്‍ പോലീസിന് കൈമാറുകയായിരുന്നു. ശനിയാഴ്ച രാവിലെ 10.52 ഓടെയായിരുന്നു സംഭവം. മെട്രോ പരിസരത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കവെയാണ് സംഭവം.

xgoli-maro-slogans-

മെട്രോ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിനിടെ സംഘം മുദ്രാവാക്യം വിളിക്കാന്‍ ആരംഭിക്കുകയായിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രെയിന്‍ കടന്നുപോയെങ്കിലും യുവാക്കള്‍ സിഎഎ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് തുടരുകയായിരുന്നു. രാജ്യത്തെ യുവാക്കള്‍ പൗരത്വ നിയമത്തെ പിന്തുണക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി മുന്നോട്ടുവന്നിട്ടുണ്ട് എന്നര്‍ത്ഥം വരുന്ന മുദ്രാവാക്യങ്ങളാണ് ഇവര്‍ മുഴക്കിയത്.

വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ 42 പേര്‍ മരിച്ച സാഹചര്യത്തിലാണ് മെട്രോ സ്റ്റേഷനിലെ സംഭവം. നേരത്തെ വിവിധ രാഷ്ട്രീയ നേതാക്കളും ഇത്തരത്തില്‍ വിവാദ മുദ്രാവാക്യം മുഴക്കി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമഭേദദതിക്കെതിരായി പ്രതിഷേധിക്കുന്നവരെയാണ് ബിജെപി നേതാക്കള്‍ രാജ്യദ്രോഹികളെന്ന് മുദ്ര കുത്തുന്നത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും സമാന മുദ്രാവാക്യം മുഴക്കിയിരുന്നു. ദില്ലിയില്‍ പൗരത്വ നിയമത്തിനെതിരായ സമരത്തിനിടെ ആയുധധാരി ഒരാളെ വെടിവെച്ച് വീഴ്ത്തുന്നതിന് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പ്രസ്താവന. മറ്റൊരു ബിജെപി എംല്‍എ അഭയ് വര്‍മയും തെരുവില്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയിരുന്നു.

English summary
Six detained in Delhi metro station over Goli Maro slogans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X