കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് സ്ഥിരീകരിച്ച ആറ് പേർ ചെന്നൈയിൽ നിന്ന് സേലത്തേക്ക് കടന്നു: 56 പേർ നിരീക്ഷണത്തിൽ

Google Oneindia Malayalam News

ചെന്നൈ: കൊറോണ വ്യാപനത്തിനിടെ രോഗം സ്ഥിരീകരിച്ച അഞ്ച് പേർ ചെന്നൈയിൽ നിന്ന് സേലത്തേക്ക് മുങ്ങി. ഇതോടെ സംസ്ഥാനത്ത് 56 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്. രണ്ട് മാസത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് സംഭവം. തമിഴ്നാട് സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിലെ ഡോക്ടർ ഉൾപ്പെടെ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡോക്ടറും ചെന്നൈയിൽ നിന്ന് സേലത്തേക്കാണ് പോയിട്ടുള്ളത്.

ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..ബെംഗളൂരുവില്‍ നിന്നെത്തി മുങ്ങി; കൊടുങ്ങല്ലൂരിനെ വട്ടം കറക്കി, പോലീസ് പൊക്കിയപ്പോള്‍ മറുപടി ഇങ്ങനെ..

തിങ്കളാഴ്ച ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ ഇൻഡിഗോ വിമാനത്തിലെത്തിയ ഒരു യാത്രക്കാരന് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 56 യാത്രക്കാരിൽ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആറ് യാത്രക്കാർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി എല്ലാവരോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. ഒരു സ്വകാര്യ വിമാന കമ്പനിയായ ട്രൂ ജെറ്റിന്റെ വിമാനത്തിലെത്തിയ യാത്രക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്.

flights-1584962

വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിലെ രണ്ട് യാത്രക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിമാനത്തിലെ ജീവനക്കാർ നിരീക്ഷണത്തിലായിട്ടുണ്ട്. സ്പൈസ്ജെറ്റ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് മധുരയിലേക്ക് ബുധനാഴ്ച സഞ്ചരിച്ച രോഗലക്ഷണങ്ങളില്ലാത്ത യാത്രക്കാർക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. മധുരയിലെ ഒരു ക്വാറന്റൈൻ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ആഭ്യന്തര സർവീസ് പുനരാരംഭിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് യാത്രക്കാരനായ 24കാരനാണ്. വിമാന സർവീസ് ആരംഭിച്ച് നാല് ദിവസത്തിനിടെ 23 വിമാന യാത്രക്കാർക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. എല്ലാവരും സ്വദേശത്ത് ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ആഭ്യന്തര- രാജ്യാന്തര വിമാനസർവീസുകൾ നിർത്തലാക്കിയത്.

മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!!മുരളീധരന് ചുട്ടമറുപടി, കേരളത്തിന്റെ നേട്ടങ്ങളെ ചിലര്‍ താഴ്ത്തി കെട്ടുന്നുവെന്ന് പിണറായി, വിശദീകരണം!!

 നീണ്ട ഇടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ വീണ്ടും കൊവിഡ്, രോഗം ബാധിതൻ ദില്ലിയില്‍ നിന്നെത്തിയ വിദ്യാർത്ഥി നീണ്ട ഇടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ വീണ്ടും കൊവിഡ്, രോഗം ബാധിതൻ ദില്ലിയില്‍ നിന്നെത്തിയ വിദ്യാർത്ഥി

English summary
Six flight passengers flees from Chennai to Salem tests Coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X