ഹണിട്രാപ്പ്: മടിക്കേരിയില്‍ കോളജ് വിദ്യാര്‍ഥിനിയുള്‍പ്പെടെ ആറുപേര്‍ പിടിയിൽ..
മടിക്കേരി: മടിക്കേരിയില്‍ പ്രവാസിയായ യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണം തട്ടിയ കേസില്‍ ബിരുദ വിദ്യാര്‍ഥിനിയായ പതിനട്ടുകാരി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. നാലുപേര്‍ ഒളിവിലാണ്. കുടക് എരുമാട് സ്വദേശികളായ മുഹമ്മദ് അസറുദീന്‍ (24), അബൂബക്കര്‍ സിദ്ദീഖ് (34), അസൈനാര്‍ (27), ഇര്‍ഷാദ് അലി (27), എറണാകുളത്തെ കടയില്‍ ജോലി ചെയ്യുന്ന എ.എ സമീര്‍ (21), മടിക്കേരിയിലെ വനിത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ സുഹൈല ബീവി (18) എന്നിവരാണ് കുടക് ജില്ലാക്രൈംബ്രാഞ്ചിന്റെ വലയിലായത്.
ഗള്‍ഫില്‍ നിന്നും ലീവിനു നാട്ടില്‍ എത്തിയ എരുമാട് സ്വദേശിയെ സുഹൃത്ത് അസൈനാര്‍ വീട് നിര്‍മാണ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ കുശാല്‍ നഗറില്‍ വച്ച് തെറ്റിദ്ദരിപ്പിച്ച് കുശാല്‍ നഗറിലെ ഹോട്ടലില്‍ മുറിയെടുപ്പിക്കുകയും ഭീഷണിപ്പെടുത്തി യുവതിയുടെ കൂടെനിര്‍ത്തി ഫോട്ടോ എടുക്കുകയുമായിരുന്നു. ശേഷം മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ മറ്റുപ്രതികള്‍ ചാനലുകളിലും പത്രങ്ങളിലും വരാതാരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ കൈപ്പറ്റി വീïും പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിനു ജില്ലാക്രൈംബ്രാഞ്ച് പൊലിസ് സൂപ്രï് ഡോ. എസ്.പി സുമന് പട്നേക്കര്‍, ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എം. മഹേഷ്, എ.എസ്.ഐ ഹമീദ്, ബി.എല്‍ യോഗേഷ്, എം.എന്‍ നിരഞ്ജന്, വി.വൈ വെങ്കിടേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications