കശ്മീരിലെ കുല്‍ഗാമില്‍ ഭീകരാക്രമണം,രണ്ട് സൈനികര്‍ മരിച്ചു
ശ്രീനഗറില്‍ നിന്നും ജമ്മു കാശ്മീരിലേക്കു പോകുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാവിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. 5 സൈനികര്‍ക്ക് പരിക്കേറ്റു. സൈനിക വാഹന വ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്നും ജമ്മു കാശ്മീരിലേക്കു പോകുകയായിരുന്ന സൈനികരാണ് ആക്രമിക്കപ്പെട്ടത്. ദേശീയപാതയില്‍ ഹിലര്‍ ഗ്രാമത്തിനടുത്തു വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സൈനികരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിനു പിന്നില്‍ ആരെന്നു കണ്ടെത്താന്‍ സൈന്യം അന്വേഷണം ആരംഭിച്ചുഴിഞ്ഞു. സംഭവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

എകെ 47 തോക്ക് ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. സൈന്യം തിരിച്ച് ആക്രമിച്ചതോടെ ഭീകരര്‍ രക്ഷപെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ലഷ്‌കര്‍ ഇ തൊയ്ബയോ ഹിസ്ബുള്‍ മുജാഹിദീനോ ആകാം ആക്രമണത്തിനു പിന്നിലെന്നാണ് സൈന്യം പറയുന്നത്.ആക്രമണത്തെത്തുടര്‍ന്ന് ശ്രീനഗര്‍ ജമ്മു ഹൈവേ താത്കാലികമായി അടച്ചു












Click it and Unblock the Notifications