മരുന്ന് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: മഹേശ്വരത്തെ മരുന്ന് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് അപകടം നടക്കുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മഹേശ്വരത്തെ അസിത ഫാര്‍മ ആന്റ് ഡ്രഗസ് ഫാക്ടറിയിലാണ് അപകടം സംഭവിച്ചത.് റിയാക്ടറിനടുത്ത് ജോലി ചെയ്യുന്നവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ്ജ് മൂര്‍ത്തി (45), ക്വാളിറ്റ് കണ്‍ട്രോളര്‍ വെങ്കട്ട് (28), കോശാറാം (26), ദസ്‌റു റായ്( 24), ദേവ (23), ജോഗാറാം (25) എന്നിവരാണ് മരിച്ചത്.മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് ഫാക്ടറി മാനേജ്‌മെന്റ് അറിയിച്ചു.












Click it and Unblock the Notifications