Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാപ്പകല്‍ നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമം.. വീഡിയോ എടുത്ത് രസിച്ച് നാട്ടുകാര്‍!

പട്ന: ബിഹാറില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം. ബിഹാറിലെ ജെഹനാബാദിലാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ചത്. നടുറോഡില്‍ വെച്ച് നടന്ന ആക്രമം കണ്ടുനിന്ന നാട്ടുകാര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു. ശനിയാഴ്ച മുതല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

rape display

ആറ് പേരടങ്ങുന്ന യുവാക്കള്‍ അടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയെ നടുറോഡില്‍ പിടിച്ച് നിര്‍ത്തി ആക്രമിച്ചത്. യുവാക്കള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍വലിച്ചു കീറുന്നതിന്‍റേയും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്. പെണ്‍കുട്ടി കണ്ടുനില്‍ക്കുന്ന നാട്ടുകാരോട് സഹായത്തിന് അഭ്യര്‍ത്ഥിക്കുന്നുണ്ടെങ്കിലും വീഡിയോ എടുത്തതല്ലാതെ ആരും തന്നെ കുട്ടിയെ തിരിഞ്ഞ് നോക്കിയില്ല. വീഡിയോയില്‍ ജെഹനാബാദ് രജിസ്ട്രേഷനിലുള്ള ഒരു ബൈക്കിന്‍റെ നമ്പര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ നമ്പര്‍ കണ്ടെത്തി പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

b rape display

വീഡിയോയിലെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസ് നിഗമനം. രണ്ട് വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവം എവിടെ വെച്ചാണ് നടന്നതെന്ന് പോലീസിന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ വെച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+