ഉത്തര്‍പ്രദേശില്‍ പൊതു അവധി ആറ് മാസം
ലക്‌നൗ: അഖിലേഷ് യാദവ് സര്‍ക്കാര്‍ യുപികാര്‍ക്ക് നല്‍കിയത് ആറ് മാസത്തെ പൊതു അവധി. യുപി സര്‍ക്കാര്‍ നല്‍കിയ പൊതു അവധികളുടെ എണ്ണം കണക്കാക്കിയാല്‍ ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് വര്‍ഷത്തിലെ ആറ് മാസം മാത്രം ജോലി ചെയ്താല്‍ മതിയാവും. രാജ്യത്ത് ഇത്രയെറെ അവധി ലഭിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെയുണ്ടാവില്ല.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് ദിവസത്തെ പൊതു അവധി കൂടെയാണ് പുതുതായി നല്‍കിയിരിക്കുന്നത്. ഇതോടെ യുപിയിലെ പൊതു അവധികളുടെ എണ്ണം 37 ആയി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇവിടെ പൊതു അവധികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നേതാക്കളുടെ ജന്മദിനത്തില്‍ അവധി നല്‍കുന്നതും അവ ആഘോഷിക്കുന്നതും ജനങ്ങള്‍ക്ക് പ്രചോദനമാണ് നല്‍കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വം അവകാശപ്പെടുന്നു.
ഈ അവധിക്കെതിരെ ലക്‌നൗ ഹൈക്കോടതിയില്‍ അമിതാഭ് ഠാക്കൂര്‍ എന്ന വ്യക്തി ഹര്‍ജി നല്കി കഴിഞ്ഞു. ഓരോ രാഷ്ട്രീയ നേതാവിന്റേയും പേരില്‍ അവധി നല്‍കേണ്ട കാര്യമില്ലെന്നും അവധി വെട്ടിച്ചുരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഠാക്കൂര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications