ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം: 6 മരണം, അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
ഗാന്ധിനിഗര്‍: ഗുജറാത്തിലെ ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓര്‍ഗാനിക് കെമിക്കല്‍ കമ്പനി ഫാക്ടറിയിലെ ആറ് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബറൂച്ച് ജില്ലയിലെ ഇതേ സ്ഥലത്തെ രാസവസ്തു നിര്‍മാണ യൂണിറ്റിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അഹമ്മദാബാദില്‍ നിന്ന് 235 കിലോമീറ്റര്‍ അകലെ ദഹേജ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന യൂണിറ്റില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലപ്പെട്ട് ആറ് പേരും ഒരു റിയാക്ടറിന് സമീപം ജോലി ചെയ്യുകയായിരുന്നു, ഇത് സോള്‍വെന്റ് വാറ്റിയെടുക്കല്‍ പ്രക്രിയയില്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായി. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. തീയും നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കുപറ്റിയില്ല.












Click it and Unblock the Notifications