കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ മഞ്ഞുവീഴ്ച, മരിച്ച സൈനികരുടെ എണ്ണം പത്തായി: നിരവധി പേരെ കാണാനില്ല

കശ്മീരിലെ ഗുരെസ് മേഖലയിലാണ് മഞ്ഞുമല ഇടിഞ്ഞ് വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് മഞ്ഞ് മല ഇടഞ്ഞ് വീണത്.

  • By Gowthamy
Google Oneindia Malayalam News

ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ സൈനിക ക്യാംപിനു മുകളില്‍ മഞ്ഞ് മല ഇടിഞ്ഞ് വീണ് മരിച്ച സൈനികരുടെ എണ്ണം പത്തായി. നിരവധി പേരെ കാണാനില്ല. ഏഴു സൈനികരെ രക്ഷപ്പെടുത്തി. കശ്മീരിലെ ഗുരെസ് മേഖലയിലാണ് മഞ്ഞുമല ഇടിഞ്ഞ് വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബുധനാഴ്ചയാണ് മഞ്ഞ് മല ഇടഞ്ഞ് വീണത്.

മൂന്ന് സൈനികരുടെ മൃതദേഹം ബുധനാഴ്ച ലഭിച്ചിരുന്നു. വ്യാഴാഴ്ചയാണ് മറ്റ് മൂന്നുപേരുടെ മൃതദേഹം ലഭിച്ചത്. കശ്മീര്‍ മേഖലയില്‍ ഏതാനും നാളുകളായി മഞ്ഞു വീഴ്ച ശക്തമാണ്.

avalanche

മരിച്ചവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. മേജര്‍ അമിത് സാഗറാണ് മരിച്ചത്. സോന മാര്‍ഗിലുണ്ടായ മഞ്ഞിടിച്ചിലിലാണ് മേജര്‍ മരിച്ചത്. പരുക്കേറ്റ സൈനികര്‍ ചികിത്സയിലാണ്. എത്ര സൈനികര്‍ അപകടത്തില്‍പ്പെട്ടു എന്ന കാര്യം വ്യക്തമല്ല. മഞ്ഞു വീഴ്ച ശക്തമായതോടെ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ബന്ദിപോരയില്‍ ശക്തമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഇവരുടെ വീട് മഞ്ഞിനടിയില്‍ അകപ്പെട്ടു പോവുകയായിരുന്നു.

English summary
Six soldiers were killed while several others are missing after two avalanches in Gurez Sector of Kashmir, an army official said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X