ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1: പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ നിര്‍ദേശം
ദില്ലി: സുപ്രീം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1. മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരായ ശാന്തന ഗൗഡര്‍, എ എസ് ബൊപ്പണ്ണ, ആര് ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുപ്രീം കോടതിയിലെ നിരവധി സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരാണ് ഇവര്‍. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചീഫ് ജസ്റ്റിസ് എസ് എ ബോഡ്ബെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവെയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 ബാധിച്ചത് ശബരിമല കേസുള്‍പ്പെടെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള നിരവധി നിര്‍ണായക കേസുകളെ ബാധിക്കും.
ഇതോടെ എല്ലാ അഭിഭാഷകര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നതിനായി വാക്സിനേഷന് ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ തന്നെ സുപ്രീംകോടതി പരിസരത്ത് ഡിസ്പെന്‍സറിയും ആരംഭിക്കും.

സുപ്രീംകോടതി കോംപ്ലക്സില്‍ അടുത്തിടെ നടന്ന ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചിട്ടുള്ളതെന്നാണ് ദവേ എഎന്‍ഐയോട് പ്രതികരിച്ചത്. കഴിഞ്ഞ ആഴ്ച ജര്‍മന്‍ സോഫ്റ്റ് വെയര്‍ കമ്പനി എസ്എപിയുടെ ഇന്ത്യയിലെ ഓഫീസുകള്‍ എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് അടച്ചിട്ടിരുന്നു. ബെഗളൂരു ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications