കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1: പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ നിര്‍ദേശം

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1. മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരായ ശാന്തന ഗൗഡര്‍, എ എസ് ബൊപ്പണ്ണ, ആര്‍ ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുപ്രീം കോടതിയിലെ നിരവധി സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരാണ് ഇവര്‍. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ‍ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചീഫ് ജസ്റ്റിസ് എസ് എ ബോഡ്ബെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദവെയുമായും ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയി. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 ബാധിച്ചത് ശബരിമല കേസുള്‍പ്പെടെ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള നിരവധി നിര്‍ണായക കേസുകളെ ബാധിക്കും.

ഇന്ത്യയുമായി 300 കോടിയുടെ ആയുധ കരാറും പാകിസ്താന് പുകഴ്ത്തലും; ആരേയും പിണക്കാതെ ട്രംപിന്‍റെ നയതന്ത്രംഇന്ത്യയുമായി 300 കോടിയുടെ ആയുധ കരാറും പാകിസ്താന് പുകഴ്ത്തലും; ആരേയും പിണക്കാതെ ട്രംപിന്‍റെ നയതന്ത്രം

ഇതോടെ എല്ലാ അഭിഭാഷകര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പ്രതിരോധ മരുന്ന് ലഭ്യമാക്കുന്നതിനായി വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ തന്നെ സുപ്രീംകോടതി പരിസരത്ത് ഡിസ്പെന്‍സറിയും ആരംഭിക്കും.

supreme-court-156075

സുപ്രീംകോടതി കോംപ്ലക്സില്‍ അടുത്തിടെ നടന്ന ജുഡീഷ്യല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചിട്ടുള്ളതെന്നാണ് ദവേ എഎന്‍ഐയോട് പ്രതികരിച്ചത്. കഴി‍ഞ്ഞ ആഴ്ച ജര്‍മന്‍ സോഫ്റ്റ് വെയര്‍ കമ്പനി എസ്എപിയുടെ ഇന്ത്യയിലെ ഓഫീസുകള്‍ എച്ച്1എന്‍1 ബാധയെത്തുടര്‍ന്ന് അടച്ചിട്ടിരുന്നു. ബെഗളൂരു ഓഫീസിലെ മൂന്ന് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

English summary
Six supreme court judges suspects infected with H1N1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X