ആറായിരം കിലോ റോസാപ്പൂക്കൾ; പ്രിയങ്കയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കി കോൺഗ്രസ് പ്രവർത്തകർ
പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ വശത്താണ് റോസ് കാർപ്പറ്റ് ഒരുക്കിയത്

ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കയ ഗാന്ധിയെ വരവേൽക്കാൻ ഒരുക്കിയത് വമ്പൻ റോസ് കാർപ്പറ്റ്. റോഡിന് ഒരു വശം ഒരുക്കാൻ ആറായിരം കിലോഗ്രാം റോസാപ്പൂക്കളാണ് പ്രവർത്തകർ ഉപയോഗിച്ചിട്ടുള്ളത്.
വിമാനത്താവളത്തിന് മുന്നിലെ റോഡിലാണ് ചുവന്ന റോസാപൂക്കൾ വിതറിയത്. പ്രിയങ്ക വേദിയിലേക്കെത്തുന്ന സിറ്റി എയർപോർട്ടിന് മുന്നിലുള്ള റോഡിന്റെ വശത്താണ് റോസ് കാർപ്പറ്റ് ഒരുക്കിയത്.രണ്ടുകിലോമീറ്റർ ദൂരത്തോളമാണ് റോസ് കാർപെറ്റ് തയ്യാറാക്കിയിട്ടുള്ളത്. രാവിലെ 8.30 ഓടെയാണ് പ്രിയങ്ക ഗാന്ധി വിമാനത്താവളത്തിൽ എത്തിയത്. വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കലാകാരൻമാർ റോഡിന് വശത്ത് നിന്ന് നൃത്തം ചെയ്തിരുന്നു. പ്രീയങ്കയെ വരവേൽക്കാൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മോഹൻ മർകവും മറ്റ് പാർട്ടി നേതാക്കളും എത്തിയിരുന്നു.
'6000 കിലോയിലധികം റോസാപ്പൂക്കളാണ് റോഡ് അലങ്കരിക്കാൻ ഉപയോഗിച്ചത്. ഞങ്ങളുടെ മുതിർന്ന നേതാക്കളെ സ്വാഗതം ചെയ്യാൻ ഞാൻ എപ്പോഴും പുതിയ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാറുണ്ട്," റായ്പൂർ മേയർ ഐജാസ് ധേബർ പറഞ്ഞു. പ്രിയങ്കയെ സ്വീകരിക്കാൻ പ്ലീനറി സെഷൻ നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയിൽ വിവിധ സ്ഥലങ്ങളിൽ സ്റ്റേജുകൾ ഒരുക്കിയിരുന്നു. പ്രിയങ്ക എത്തിയപ്പോൾ റോസാപ്പൂക്കൾ വിതറിയാണ് പ്രവർത്തകർ അവരെ സ്വാഗതം ചെയ്തത്. അതേസമയം ഇത്രയും വലിയ സ്വീകരണം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്താവളം മുതൽ പ്ലീനറി സമ്മേളന വേദി വരെയുള്ള റോഡും മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വർണ്ണാഭമായ പോസ്റ്ററുകളും ഹോർഡിംഗുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഭാരത് ജോഡോ യാത്രയിൽ ഉപയോഗിച്ച സന്ദേശങ്ങളാണ് ഹോർഡിംഗ്സിൽ ഉപയോഗിച്ചത്.24 മുതൽ 26 വരെ നടക്കുന്ന പ്ലീനറി സെഷനിൽ പങ്കെടുക്കുവാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച്ച തന്നെ റായ്പൂരിലെത്തിയിരുന്നു.












Click it and Unblock the Notifications