Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ ഉത്തരം കിട്ടാത്ത 6 ചോദ്യങ്ങളുമായി നടൻ, 'അട്ടിമറിക്ക് സാധ്യത ഉണ്ടോ' ?

അഹമ്മദാബാദിലെ വിമാനത്താവളത്തിൽ നിന്ന് പറന്ന് പൊങ്ങി ഏതാനും മിനുറ്റുകൾക്കുള്ളിലാണ് എയർ ഇന്ത്യയുടെ വിമാനം തകർന്ന് വീണ് കത്തിയമർന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരാളൊഴികെ എല്ലാവരും മരണപ്പെട്ടു. ആ ഒരാളെ ദൈവം രക്ഷിച്ചു എന്ന് പറയുന്നവരെ ചോദ്യം ചെയ്യുകയാണ് നടൻ തമ്പി ആന്റണി.

മാത്രമല്ല അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് 6 ചോദ്യങ്ങളും തമ്പി ആന്റണി മുന്നോട്ട് വെക്കുന്നു. ഒരു തീവ്രവാദ അട്ടിമറിക്കുളള സാധ്യത ഉണ്ടോ എന്നും വളരെ പരിചയസമ്പന്നരായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയർത്തുന്നതിൽ പരാജയപ്പെട്ടു എന്നും തമ്പി ആന്റണി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു.

Thampy Antony

തമ്പി ആന്റണിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇന്നത്തെ ചിന്ത. എല്ലാവർക്കും ഒരു സമയമുണ്ട് , ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികൾ നമിക്കിടയിലുണ്ട്. ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അങ്ങനെയെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭൂരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്.

രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടൽ തീർത്തും ആക്‌സിഡന്റൽ മാത്രമാണ്. അയാൾ പെട്ടന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോൾ ചുറ്റിനും കരിഞ്ഞ ശവകൂനകൾ. അവിടുന്ന് അദേഹം ഓടുന്നതു കണ്ട്,‌ ഒരാമ്പുലൻസ്‌ അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്‌. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്.
ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല.

Can you believe it ! 1.19 million people die in road traffic (motor vehicle) accidents each year globally, according to the latest data from the World Health Organization. Daily death 3200 to 3300. In India itself 400 to 500 a day. ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ് . എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ മരിച്ചു. അത്‌ അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണ്. ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. 'Every day is a bonus ' എന്നല്ലേ പറയപ്പെടുന്നത്

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

1. Takeoff കഴിഞ്ഞ് 9 മിനിറ്റിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു?
(ശരിയായ വിവരമനുസരിച്ച്, takeoff കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചിനുള്ളിൽ തന്നെ വിമാനം താഴേക്ക് വീണു.)

2. ഉയിർന്നുകിടക്കുന്ന സമയത്ത് landing gear എങ്ങനെ താഴ്ത്തിയ നിലയിലാണ്?
ആദ്യ അന്വേഷണത്തിൽ landing gear ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു - ഇത് ഉയിർന്നു പറക്കാനുള്ള ശേഷിയെ വലിയ തോതിൽ ബാധിച്ചു.

3. takeoff ചെയ്യുമ്പോൾ flaps മുഴുവൻ തുറന്നില്ലെങ്കിൽ എങ്ങനെ?
Flaps ശരിയായി സജ്ജീകരിക്കാതെ takeoff നടത്തിയെന്ന സംശയം ഉയരുന്നു - ഇതും വിമാനം ആവശ്യമായ ഉയരം നേടാൻ തടസ്സമായി.

4. എങ്ങനെ രണ്ടും എഞ്ചിനുകൾ ഒരേസമയം stall ആകുന്നു?
രണ്ടു എഞ്ചിനുകളും thrust നഷ്ടപ്പെടാൻ കാരണമായത് bird strike അല്ലെങ്കിൽ fuel flow പ്രശ്നം ആയിരിക്കാമെന്ന് കരുതുന്നു.

5. രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയിർപ്പിക്കാൻ പരാജയപ്പെട്ടു? വിമാനം takeoff സമയത്ത് ശരിയായ ഉയരം നേടാൻ കഴിഞ്ഞില്ല - ഇതിന് takeoff configuration പിഴവ് കൂടാതെ എഞ്ചിൻ പ്രശ്നങ്ങളും കാരണമായിരിക്കാം.

6. ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( terrorist attack) സാധ്യതയുണ്ടോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+