Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാഴ്ചയായിട്ടും രാഹുല്‍ തിരിച്ചെത്തിയില്ല

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അപ്രത്യക്ഷനായിട്ട് ആറാഴ്ച പിന്നിട്ടു. ഫെബ്രുവരി 23 നാണ് പാര്‍ട്ടി പ്രസിഡന്റുമായ സോണിയാ ഗാന്ധിക്ക് അവധിക്ക് കത്തും നല്‍കിയത്. അതിനു ശേഷം രാഹുലിനെ ആരും കണ്ടിട്ടില്ല.

രാഹുല്‍ എവിടെ എന്ന ചോദ്യത്തിന് ആര്ക്കും ഉത്തരമില്ല. പ്രാര്‍ട്ടി പ്രസിഡന്റ് ആക്കാത്തനിനാല്‍ സോണിയാ ഗാന്ധിയോട് പിണങ്ങി നാടുവിട്ടതാണെന്ന അഭ്യൂഹവും പരന്നിരുന്നു.

rahul-gandhi-

അതേ സമയം രാഹുല്‍ രാജ്യത്തെ പലസ്ഥലങ്ങളിലും താമസിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ആദ്യം രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ടെന്നും അല്ല വിദേശത്താണെന്നും പിന്നിട് കൊച്ചിയില്‍ ആയുര്‍വേദ ചികിത്സയിലാണെന്നും വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതിനൊന്നും സ്ഥിരീകരണമില്ലായിരുന്നു. രാഹുലിനെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ ഇതിനിടെ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേ സമയം രാഹുലിന്റെ തിരോധാനം നവമാധ്യമങ്ങളില്‍ തമാശ ചേര്‍ത്താണ് ആഘോഷിച്ചു. നിരന്തരമുള്ള തോല്‍വികളില്‍ മടുത്ത് ഒളിച്ചോടുന്ന നായകനായി ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും രാഹുലിനെ ചിത്രീകരിച്ചു. എന്നാല്‍ ഒന്നരമാസക്കാലമായിട്ടും രാഹുല്‍ എവിടെയാണ് എന്ന് കണ്ടു പിടിക്കാന്‍ പാര്‍ട്ടിക്കോ പ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+