6വയസ്സുകാരിക്ക് നേരെ പീഡനം: 17കാരന്‍ പിടിയില്‍
ദില്ലി: പീഡനക്കേസുകള്‍ക്ക് മുന്നില്‍ തലസ്ഥാന നഗരം വീണ്ടും വീണ്ടും തല കുനിക്കുന്നു. കൗമരക്കാരാണ് ഇത്തരംപീഡനക്കേസില്‍ അറസ്റ്റിലാകുന്നതെന്നത് പരിഷ്‌കൃത ഇന്ത്യയുടെ നാണംകെട്ടമുഖം. ഒടുവില്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന്‍ അറസ്റ്റില്‍.
തെക്കന്‍ ദില്ലിയിലെ അമല്‍ കോളനി മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പീഡിപ്പിച്ച പതിനേഴുകാരന്‍. കൂട്ടിയെ വീട്ടിന്റ ടൈറസില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നത്രെ.

പീഡനത്തിന് ശേഷം വിവരം പുറത്തുപറയരുതെന്ന് കൗമരാക്കാരന്‍ കുട്ടിയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ശാരീരിക അസ്വസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പെണ്‍കുട്ടി സംഭവും വീട്ടുകാരോട് വിശദീകരിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയതോടെ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്. പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications