ഉത്തര്‍പ്രദേശിൽ വീണ്ടും ക്രൂരത: 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ആന്തരിക അവയവങ്ങൾ പുറത്ത്
കാണ്‍പൂര്‍: രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗമാണ് സെപ്റ്റംബര്‍ മാസത്തോടെ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്നത്. ദളിത് പെണ്‍കുട്ടിയെ സവര്‍ണ ജാതിക്കാരായ നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ കാണിക്കുക പോലും ചെയ്യാതെ യുപി പോലീസ് രാത്രി ദഹിപ്പിച്ചത് വലിയ വിവാദമായിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്കിപ്പിറം ഉത്തര്‍പ്രദേശില്‍ വീണ്ടും ഒരു കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നാണ് നാടിനെ നടുക്കു്ന്ന സംഭവത്തില്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

ആറ് വയസുകാരി
കാണ്‍പൂര്‍ ജില്ലയിലെ വനമേഖലയില്‍ നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഈ കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്ത നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ദുര്‍മന്ത്രവാദം
ദുര്‍മന്ത്രവാദ പൂജയ്ക്ക് വേണ്ടിയാണ് പെണ്‍കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തതെന്നാണ് കരുതുന്നത്. ഒരു സ്ത്രീക്ക് കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി മന്ത്രവാദം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. ദീപാവലി ദിനത്തില്‍ ഗദംപൂരില് നിന്നാണ് കുട്ടിയെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് പേര് അറസ്റ്റില്‍
അങ്കുല്‍ കുരില്‍ (20), ബീരാന് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുഞ്ഞിന്റെ ശ്വാസകോശം പരുൃശുറാം കുറില്‍ എന്നയാള്‍ക്ക് ദുര്‍മന്ത്രവാദത്തിനായി നല്‍കുകയായിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

കുട്ടികള്‍ ഇല്ല
1999 വിവാഹം കഴിഞ്ഞ് പരുശുറാമിനും ഭാര്യയ്ക്കും കുട്ടികള്‍ ഇല്ല. കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ദുര്‍മന്ത്രവാദം നടത്തിയത്. ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തെ വഴിതിരിച്ച് വിടനായിരുന്നു ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കുറ്റവും സമ്മതിക്കുകയായിരുന്നു.

ബന്ധുവും സുഹൃത്തും
ഇയാള്‍ എല്ലാവിധി സഹായവും ചെയ്ത് നല്‍കിയത് ബന്ധുവായ അങ്കുലും സുഹൃത്തായ ബീരാനുമാണ് ിവരാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ശ്വാസകോശം എടുക്കാന്‍ സഹായിച്ചത്. ദീപാവലിക്ക് പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ ആറ് വയസുകാരിയെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ബലാത്സംഗം
കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിയെ ഇവര്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പ്രതികള്‍ എല്ലാം ചെയ്തത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായാതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലയിടങ്ങളില്‍ തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ വനപ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്കി
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications