• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഉത്തര്‍പ്രദേശിൽ വീണ്ടും ക്രൂരത: 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു, ആന്തരിക അവയവങ്ങൾ പുറത്ത്

കാണ്‍പൂര്‍: രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗമാണ് സെപ്റ്റംബര്‍ മാസത്തോടെ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്നത്. ദളിത് പെണ്‍കുട്ടിയെ സവര്‍ണ ജാതിക്കാരായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ കാണിക്കുക പോലും ചെയ്യാതെ യുപി പോലീസ് രാത്രി ദഹിപ്പിച്ചത് വലിയ വിവാദമായിരുന്നു.

എന്നാല്‍ മാസങ്ങള്‍ക്കിപ്പിറം ഉത്തര്‍പ്രദേശില്‍ വീണ്ടും ഒരു കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നാണ് നാടിനെ നടുക്കു്ന്ന സംഭവത്തില്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നത്.

ആറ് വയസുകാരി

ആറ് വയസുകാരി

കാണ്‍പൂര്‍ ജില്ലയിലെ വനമേഖലയില്‍ നിന്ന് ആറ് വയസുകാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഈ കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്ത നിലയിലായിരുന്നെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ദുര്‍മന്ത്രവാദം

ദുര്‍മന്ത്രവാദം

ദുര്‍മന്ത്രവാദ പൂജയ്ക്ക് വേണ്ടിയാണ് പെണ്‍കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തതെന്നാണ് കരുതുന്നത്. ഒരു സ്ത്രീക്ക് കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി മന്ത്രവാദം ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്. ദീപാവലി ദിനത്തില്‍ ഗദംപൂരില്‍ നിന്നാണ് കുട്ടിയെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രണ്ട് പേര്‍ അറസ്റ്റില്‍

രണ്ട് പേര്‍ അറസ്റ്റില്‍

അങ്കുല്‍ കുരില്‍ (20), ബീരാന്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കുഞ്ഞിന്റെ ശ്വാസകോശം പരുൃശുറാം കുറില്‍ എന്നയാള്‍ക്ക് ദുര്‍മന്ത്രവാദത്തിനായി നല്‍കുകയായിരുന്നെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.

കുട്ടികള്‍ ഇല്ല

കുട്ടികള്‍ ഇല്ല

1999 വിവാഹം കഴിഞ്ഞ് പരുശുറാമിനും ഭാര്യയ്ക്കും കുട്ടികള്‍ ഇല്ല. കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ദുര്‍മന്ത്രവാദം നടത്തിയത്. ഇയാളുടെ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തെ വഴിതിരിച്ച് വിടനായിരുന്നു ഇയാള്‍ ശ്രമിച്ചത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കുറ്റവും സമ്മതിക്കുകയായിരുന്നു.

ബന്ധുവും സുഹൃത്തും

ബന്ധുവും സുഹൃത്തും

ഇയാള്‍ എല്ലാവിധി സഹായവും ചെയ്ത് നല്‍കിയത് ബന്ധുവായ അങ്കുലും സുഹൃത്തായ ബീരാനുമാണ് ിവരാണ് കുട്ടിയെ തട്ടിക്കൊണ്ട് വന്ന് ശ്വാസകോശം എടുക്കാന്‍ സഹായിച്ചത്. ദീപാവലിക്ക് പടക്കം വാങ്ങാന്‍ പുറത്തിറങ്ങിയ ആറ് വയസുകാരിയെ ഇവര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ബലാത്സംഗം

ബലാത്സംഗം

കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിയെ ഇവര്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. പ്രതികള്‍ എല്ലാം ചെയ്തത് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായാതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലയിടങ്ങളില്‍ തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ചയോടെ വനപ്രദേശത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശം നല്‍കി

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടന്റെ ഇന്നത്തെ അവസ്ഥ ദയനീയം; ചികില്‍സയ്ക്ക് പണില്ല, സഹായിക്കണം

വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ വീട്ടില്‍ മരിച്ച നിലയില്‍; ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ്

കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ബീഹാറിലെ തോല്‍വിയില്‍ പരിഹാരം നിര്‍ദേശിച്ച് കാര്‍ത്തി ചിദംബരം

യുപിയില്‍ ഇനി 18 മാസം, തിരഞ്ഞെടുപ്പ് ടെക്‌നിക്കുമായി പ്രിയങ്ക, ഒറ്റയ്ക്ക് മത്സരം, സ്‌പോയിലറാവും!!

cmsvideo
  Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

  English summary
  Six-year-old girl gang-raped and killed in Kanpur; Police Says, Lungs Taken Out
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X