Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌നെടുത്തു, കണ്ണില്ലാത്ത ക്രൂരത മധ്യപ്രദേശില്‍

ഭോപ്പാല്‍: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയില്‍ കഴിയുമ്പോഴും മധ്യപ്രദേശില്‍ നിന്ന് കണ്ണുനനയിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. വെറും ആറ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കണ്ണൂകള്‍ ചൂഴ്‌നെടുത്തു. ഗുരുതരാവസ്ഥയിലായ പെണ്‍ക്കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ ദാമോഹില്‍ വച്ചായിരുന്നു സംഭവം.

crime

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേ ദിവസമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഒരു രാത്രി മുഴുവന്‍ ബന്ധുക്കളും നാട്ടുകാരും തേടിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയോടെ വിടിനടുത്തുള്ള സ്ഥലത്ത് പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ശരീരമാസകലം മുറിവേല്‍പ്പിക്കുകയും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു.പെണ്‍കുട്ടിയുടെ കൈയും കാലും കയറുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കുട്ടിയെ ജബല്‍പൂരിലെ ആശുപത്രിയിലാണ് ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ടാമത്തെ പീഡന വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ഭര്‍ത്താവ് രാജസ്ഥാനിലെ സ്വന്തം വീട്ടില്‍ കുടുങ്ങിയതോടെ ഫ്‌ളാറ്റില്‍ തനിച്ചായ 53കാരിയായ വീട്ടമ്മയെ oദിവസങ്ങൾക്ക് മുമ്പ് പീഡിപ്പിക്കപ്പെട്ട വാർത്ത പുറത്തു വന്നിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു സംഭവം. ബാങ്ക് മാനേജരായ വീട്ടമ്മയാണ് അന്ന് പീഡനത്തിനിരയായത്.

വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ക്ക് കാഴ്ച സംബന്ധമായ ബുദ്ധിമുട്ട് നേരിടുന്നുണ്ടായിരുന്നു. പടിക്കെട്ടിലൂടെ കടന്നുവന്ന പ്രതി ബാല്‍ക്കണിയിലൂടെ അകത്ത് പ്രവേശിച്ചതാകാമെന്നാണ് കരുതുന്നത്. ബാല്‍ക്കണിയിലെ വാതില്‍ മാത്രമാണ് തുറന്നിരുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഇങ്ങനെ ഒരു സംഭവം ഉണ്ടയതോടെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ദ്ധിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ കണ്ടുപിടിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പ്രതിയെ പിടികൂടിയത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ടൊന്നും പുറത്തുവന്നിട്ടില്ല. കൊറോണ പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കൊറോണ രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+