ബംഗാളില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നു; ഒരാള്‍ അറസ്റ്റില്‍
ബര്‍ദ്വാന്‍:ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ ജമല്‍പൂരില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളിലൊരാളായ സഹദേബ് മൂഡി എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് ഇയാള്‍. കുട്ടിയുടെ വീട്ടില്‍ നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മൂഡിയും ഇയാളുടെ മറ്റൊരു സുഹൃത്തും. ആഘോഷം അര്‍ദ്ധരാത്രി വരെ നീണ്ടപ്പോള്‍ കുട്ടിയുടെ പിതാവ് ഇരുവരോടും വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ഉറങ്ങിയ കുട്ടിയെ കാണാതെ രാത്രി മുത്തശ്ശി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ വീട്ടിനു സമീപമുളള നദിക്കരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നദിക്കു സമീപമുളള കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ രക്തക്കറപുരണ്ട വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു . മൂഡിക്കൊപ്പം വീട്ടില്‍ താമസിച്ച ആളെ പോലീസ് തിരയുകയാണ്.

ചോദ്യം ചെയ്യലില്‍ മൂഡികുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടി കിടന്നിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍കിടന്നിരുന്ന ഇരുവരും അര്‍ദ്ധരാത്രി കുട്ടിയെ എടുത്തുകൊണ്ടുപോവുകയായിരുന്നു. ഗ്രാമത്തിലെ നഴ്‌സറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു കുട്ടി.












Click it and Unblock the Notifications