ജീവിക്കാന്‍ വേണ്ടി ദേശീയ പതാക വില്‍ക്കുന്ന ആറുവയസുകാരി പെണ്‍കുട്ടി
ഭുവനേശ്വര്‍: ആഗസ്ത് 15ന് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഓരോ വര്‍ഷവും ആ ദിവസം സമുചിതമായി ആഘോഷിക്കുന്നു. എന്നാല്‍, സ്വാതന്ത്ര്യം നേടി 69 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ ദരിദ്രരുടെ അവസ്ഥയില്‍ മാറ്റം വരുത്താന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഓരോ സര്‍ക്കാരും മുഖം മിനുക്കി രാജ്യത്തിന്റെ കീര്‍ത്തി വര്‍ദ്ധിക്കുന്നെന്ന് അവകാശപ്പെടുമ്പോഴും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്ത കോടിക്കണക്കിന് ആളുകള്‍ രാജ്യത്തുണ്ടെന്നത് വസ്തുതയാണ്.
രാജ്യം അതിന്റെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഭുവനേശ്വറില്‍ ഒരു ആറുവയസുകാരി പെണ്‍കുട്ടി ജീവിക്കാന്‍ വേണ്ടി ദേശീയ പതാക വില്‍ക്കുകയാണെന്ന വാര്‍ത്ത ദരിദ്ര്യ ഇന്ത്യയുടെ ചിത്രം ഒരിക്കല്‍ക്കൂടി ലോകത്തിനുമുന്നില്‍ വരച്ചുകാട്ടുന്നു. ഭുവനേശ്വറിലെ റാം മന്ദിര്‍ സ്‌ക്വയറിലാണ് ആറുവയസുകാരി ഖുഷിയെ ഒരു മാധ്യമപ്രവര്‍ത്തകന്‍ സമീപിക്കുന്നത്.

സ്വാതന്ത്ര്യദിനാഘാഷത്തിനായി ദേശീയ പതാക വില്‍ക്കുകയാണ് പെണ്‍കുട്ടി. എന്നാല്‍ എന്തിനാണ് താന്‍ ദേശീയ പതാക വില്‍ക്കുന്നതെന്നോ എന്താണ് സ്വാതന്ത്ര്യദിനമെന്നോ അവള്‍ക്കറിയില്ലെ. ആഗസ്ത് 15ന് സ്‌കൂള്‍ അവധിയാണെന്നകാര്യം മാത്രം കുട്ടിക്കറിയാം. തന്റെ അച്ഛന്‍ അടുത്തുള്ളൊരു മാര്‍ക്കറ്റില്‍ ദേശീയ പതാക വില്‍ക്കുന്നുണ്ടെന്നും കുറച്ച് പതാക വില്‍ക്കാനായി തന്നെയും ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഖുഷി പറഞ്ഞു.
ഖുഷി മാത്രമല്ല, ഭുവനേശ്വറില്‍ പലയിടങ്ങളിലും ദരിദ്രരായ കുട്ടികള്‍ വാഹനങ്ങള്‍ക്കിയടിലൂടെ ദേശീയ പതാകയുടെ കുഞ്ഞുപതിപ്പും നെഞ്ചെത്തു ഇറുകെ പിടിച്ച് വില്‍പനയ്ക്ക് നടക്കുന്നുണ്ട്. രാജ്യത്തെ പലയിടങ്ങളിലെയും സ്വാഭാവികമായ കാഴചയാണിതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യം സ്വാതന്ത്ര്യത്തില്‍ അഭിമാനം കൊള്ളുമ്പോള്‍ ദിരിദ്രം അതിനെ നോക്കി കരയുന്നത് ഭരണാധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications