കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്കില്‍ കിടന്ന് പാട്ട്‌ കേട്ടു, അപകടം അറിഞ്ഞില്ല, ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് സംഭവിച്ചത്

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് സംഭവ നടന്നത്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ തട്ടി ആറ് യുവാക്കള്‍ ദാരുണാന്ത്യം. ഇവര്‍ മൊബൈലിലെ ഹെഡ്‌ഫോണില്‍ പാട്ട് കേട്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ തട്ടി മരിച്ചതെന്ന് റെയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റെയില്‍വേയ്‌ക്കെതിരെ പ്രതിഷേധവുമായി ഇവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

യുവാക്കളുടെ അശ്രദ്ധയാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. റെയില്‍വേ ട്രാക്കില്‍ പാട്ടുകേട്ട് കിടക്കാന്‍ ഇവരോട് ആരാണ് ആവശ്യപ്പെട്ടതെന്നാണ് റെയില്‍വേയുടെ വിമര്‍ശനം. തീരെ ശ്രദ്ധയില്ലാതെ അതും റെയില്‍വേ ട്രാക്കില്‍ പാട്ടുകേട്ടിരുന്ന യുവാക്കള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പാട്ട് കേട്ട് ഉറങ്ങി

പാട്ട് കേട്ട് ഉറങ്ങി

ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലാണ് സംഭവ നടന്നത്. ഏഴുയുവാക്കള്‍ റെയില്‍വേ ട്രാക്കില്‍ അലസമായി കിടക്കുകയായിരുന്നു. ഇവര്‍ ഇയര്‍ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞതേയില്ല. എന്നാല്‍ ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നത് ട്രെയിനിലെ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ട്രെയിനിടിച്ച് ആറുപേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

കൂലിത്തൊഴിലാളികള്‍

കൂലിത്തൊഴിലാളികള്‍

മരിച്ചവരെല്ലാം കൂലിത്തൊഴിലാളികളാണ്. ഇവര്‍ ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് ട്രെയിനില്‍ പോകാനായി എത്തിയതായിരുന്നു. എന്നാല്‍ ഇവര്‍ ആ ട്രെയിനില്‍ പോകാന്‍ സാധിച്ചില്ല. അതിന് ശേഷമാണ് ഇവരെ തേടി ദുരന്തമെത്തിയതെന്ന് റെയില്‍വേ വ്യക്തമാക്കി. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.

ദൃക്‌സാക്ഷികള്‍

ദൃക്‌സാക്ഷികള്‍

ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുകയായിരുന്നില്ലെന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ വേറെയാണ്. ഇവര്‍ ഹൈദരാബാദിലേക്കുള്ള ട്രെയിനില്‍ പോകാനാവത്തതിനെ തുടര്‍ന്ന് അസ്വസ്ഥരായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടെ ഇവര്‍ അപകടകരമായ രീതിയില്‍ നടന്നതാണ് മരണകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ശരിക്കും നടന്നത്

ശരിക്കും നടന്നത്

ട്രെയിന്‍ ഷണ്ടിങ്ങിനിടെ ഇവര്‍ എന്‍ജിനിനിടയിലൂടെ ഓടിയതാണ് അപകടത്തിനിടയാക്കിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു. യുവാക്കള്‍ മനോനില തെറ്റിയവരെ പോലെയായിരുന്നു പെരുമാറിയത്. മദ്യപിച്ചതായി സംശയമുണ്ടെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

യുവാക്കളുടെ മരണത്തില്‍ ഇവരുടെ ബന്ധുക്കളും വലിയൊരു ജനക്കൂട്ടവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ട്രെയിന്‍ തടഞ്ഞാണ് പ്രതിഷേധിച്ചത്. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടവും നടത്തും. കുറ്റക്കാരെ എത്രയും പെട്ടെന്ന് പിടിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി: അക്യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി: അക്യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി

നടി മേഘ്‌നയുടെ അടിവസ്ത്രം വരെ അടിച്ചുമാറ്റി... ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ നടിക്ക് കിട്ടിയ പണി!നടി മേഘ്‌നയുടെ അടിവസ്ത്രം വരെ അടിച്ചുമാറ്റി... ഐറ്റം ഡാന്‍സുകളിലൂടെ പ്രശസ്തയായ നടിക്ക് കിട്ടിയ പണി!

ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

English summary
people protest again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X