കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം ഘട്ടം: 59 ല്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ 44 സീറ്റുകള്‍; 20 ലേക്ക് കൂപ്പുകുത്തുമോ

Google Oneindia Malayalam News

Recommended Video

cmsvideo
ആറാം ഘട്ടം ബിജെപിക്ക് അതീവ നിർണ്ണായകം

ദില്ലി: ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്നലെ അവസാനിച്ചതോടെ അവസാന നിമിഷങ്ങളില്‍ ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി അണിയറയില്‍ കരുനീക്കങ്ങള്‍ സജീവമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് നാളെ പോളിങ് ബൂത്തുകളിലേക്ക് നീങ്ങുന്നത്.

മോദി ഭിന്നിപ്പിന്റെ ആശാന്‍; ടൈ മാഗസിന് രാജ്യദ്രോഹി പട്ടം നല്‍കുമോയെന്ന് ടി സിദ്ധീഖ്

ഈ 59 മണ്ഡലങ്ങളിലെ ജനവിധി ഏറെ നിര്‍ണ്ണായകമാവുക ബിജെപിക്കാണ്. 2014 ല്‍ 59 ല്‍ 44 സീറ്റുകളില്‍ ബിജെപി ഒറ്റക്ക് നേടിയിരുന്നു. സഖ്യകക്ഷികള്‍ നേടിയ സീറ്റുകള്‍ വേറെ. എന്നാല്‍ ഇത്തവണ യുപിയില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യമടക്കം ഏഴുസംസ്ഥാനങ്ങളിലും വലിയ വെല്ലുവിളിയാണ് ബിജെപിക്ക് ഉയര്‍ത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

2014 ല്‍

2014 ല്‍

2014 ല്‍ ബിജെപി 44 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് കേവലം 2 സീറ്റ് മാത്രമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-8, ഐഎന്‍എല്‍ഡി-2, അപ്നാദള്‍-1, സമാജ് വാദി പാര്‍ട്ടി, ലോക്ജനശക്തി പാര്‍ട്ടി-1 എന്നിങ്ങനെയായിരുന്നു മറ്റ്പാര്‍ട്ടികളുടെ സീറ്റുനില.

44 സീറ്റുകളില്‍

44 സീറ്റുകളില്‍

59 മണ്ഡലങ്ങളില്‍ ബിജെപിയുടെ കയ്യിലുള്ള 44 സീറ്റുകളില്‍ കുറഞ്ഞത് 20 സീറ്റെങ്കിലും അവര്‍ക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അതേസമയം, കഴിഞ്ഞ തവണത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ നഷ്ടങ്ങള്‍ സംഭവിക്കില്ലെന്നാണ് ബിജെപി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ 14 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാന്‍ പോവുന്നത്. 14 ല്‍ 12 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ ബിജെപി സ്വന്തമാക്കിയത്. ഈ സീറ്റുകള്‍ മുഴുവന്‍ ബിജെപിക്ക് ഇത്തവണ നിലനിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ക്ക് തന്നെ പൂര്‍ണ്ണ വിശ്വാസമില്ല.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

പലമണ്ഡലങ്ങളിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം ശക്തമായ വെല്ലുവിളിയാണ് ബിജെപിക്ക് ഉയര്‍ത്തുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നതും മഹാസഖ്യത്തിന് ഗുണകരമാവും.

6 സീറ്റുകളെങ്കിലും

6 സീറ്റുകളെങ്കിലും

എസ്പിക്ക് കഴിഞ്ഞ തവണ കിട്ടിയ ഏക സീറ്റായ അസംഘണ്ഡില്‍ മുലായംസിങ്ങിനു പകരം മകന്‍ അഖിലേഷ് യാദവാണ് മത്സരിക്കുന്നത്. 6 സീറ്റുകളെങ്കിലും മഹാസഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് എസ്പി-ബിഎസ്പി നേതൃത്വം അവകശാപ്പെടുന്നത്.

ദില്ലിയില്‍

ദില്ലിയില്‍

ദില്ലിയിലെ ഏഴുസീറ്റുകളിലും നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഏഴില്‍ ഏഴ് സീറ്റും നേടിയത് ബിജെപിയായിരുന്നു. എഎപി-കോണ്‍ഗ്രസ് സഖ്യം ഇല്ലാതായതോടെ എല്ലായിടത്തും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വലിയ വിജയം നേടാന്‍ കഴിയില്ലെങ്കിലും ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് എഎപിയുടേയും കോണ്‍ഗ്രസിന്‍റെയും പ്രതീക്ഷ.

ഹരിയാന

ഹരിയാന

ഹരിയാനയിലെ പത്തില്‍ എട്ട് സീറ്റിലും ബിജെപിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനും ഇന്ത്യന്‍ നാഷണല്‍ ലോക്ദളിും പുറമെ ആം ആദ്മി പാര്‍ട്ടിയും ജനനായക് ജനതാ പാര്‍ട്ടിയുടെ സഖ്യവും മത്സരരഗത്തുണ്ട്

ബീഹാര്‍

ബീഹാര്‍

ബീഹാറിലെ എട്ട് സീറ്റില്‍ ഏഴ് ബിജെപിയും സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തവണ നേടിയത്. ഇത്തവണ ആര്‍ജെഡിയുമായി സഖ്യം രൂപീകരിച്ച് മത്സരിക്കുന്ന കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസമാണ് ബീഹാറില്‍ പ്രകടിപ്പിക്കുന്നത്.

മധ്യപ്രദേശില്‍

മധ്യപ്രദേശില്‍

നിയമസഭ തിരഞ്ഞെടുപ്പിലെ പ്രകടനം കോണ്‍ഗ്രസിന് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മധ്യപ്രദേശില്‍ ബിജെപിയുടെ കൈവശമുള്ള ഏഴ് സീറ്റും ഇത്തവണ നിലനിര്‍ത്താനാകില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണയില്‍ വിജയിച്ച കോണ്‍ഗ്രസിന്‍റെ ജ്യോതിരാദിത്യ സിന്ധ്യ വീണ്ടും മത്സരിക്കുന്നുണ്ട്.

പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍

പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് എട്ട് സീറ്റും നിലനിര്‍ത്താനാണ് സധ്യത. ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 4 സീറ്റുകളും നിലവില്‍ ബിജെപിയുടെ കൈവശമാണ് ഉള്ളതെങ്കിലും പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിച്ച കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളിയുര്‍ത്തുന്നുണ്ട്.

English summary
sixth phase election tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X