ചന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ്, ജയിലിലേക്ക്
ഹൈദരാബാദ്: ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എസിബി കോടതിയുടേതാണ് നടപടി. അഴിമതി കേസില്‍ കഴിഞ്ഞ ദിവസമാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. ചന്ദ്രബാബുവിനെ രാജമുണ്ട്രി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈ മാസം 22 വരെയാണ് ജുഡീഷ്യല്‍ റിമാന്‍ഡ്.
അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് ചന്ദ്രബാബു നായിഡുവിന്റെ അഭിഭാഷകന് പറഞ്ഞു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായതാണ് എന്നും എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ ചന്ദ്രബാബു നായിഡുവിനെ കുടുക്കാന്‍ കേസ് വീണ്ടും തുറന്നിരിക്കുകയാണ് എന്നും അഭിഭാഷകന് പറഞ്ഞു.

അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നും സെക്ഷന്‍-409 ചന്ദ്രബാബു നായിഡുവിന് ബാധകമല്ല എന്നും അദ്ദേഹം പറഞ്ഞു. ഘനി വെങ്കട സത്യഭാസ്കര് പ്രസാദിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ സെക്ഷന്‍-409 ബാധകമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എഫ് ഐ ആറില്‍ ചന്ദ്രബാബുവിന്റെ പേരില്ല എന്നിരിക്കെ എങ്ങനെ സിഐഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യും എന്നും അഭിഭാഷകന് ചോദിച്ചു.
അതേസമയം ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാരും പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ എന്‍ ഡി എയിലോ ഇന്ത്യാ സഖ്യത്തിലോ ഭാഗമല്ല ചന്ദ്രബാബു നായിഡു. ഒരിക്കല്‍ എന്‍ ഡി എയിലെ പ്രധാന കക്ഷിയായിരുന്ന ടി ഡി പി വീണ്ടും മുന്നണിയിലേക്ക് തിരികെ പോകാനുള്ള ശ്രമത്തിലാണ്. അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ മുന്‍ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം ജഗന് സര്‍ക്കാര്‍ എടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടനും ജനസേന തലവനുമായ പവന് കല്യാണ്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ വിമാനയാത്രയും വാഹനവ്യൂഹവും ആന്ധ്ര പ്രദേശ് പൊലീസ് തടയുകയും ചെയ്തിരുന്നു. എന്നാല്‍ നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്, മമത ബാനര്‍ജി തുടങ്ങിയവരാരും ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സഖ്യത്തിന് ശ്രമിക്കുന്ന ബി ജെ പിയും സഖ്യകക്ഷികളും മൗനത്തിലാണ്. ആന്ധ്രാ സര്‍ക്കാരിനെ നയിക്കുന്ന വൈ എസ് ആര് കോണ്‍ഗ്രസ് പാര്‍ട്ടി നിലവില്‍ ഇന്ത്യാ സഖ്യത്തിലും എന്‍ ഡി എയിലും ഇല്ല. എന്നാല്‍ പലപ്പോഴും പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പുത്തന്‍ സംഭവവികാസങ്ങളെ രാഷ്ട്രീയ നിരീക്ഷകരും കൗതുകത്തോടെയാണ് നോക്കി കാണുന്നത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications