മാവോയിസ്റ്റ് കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയില്‍
റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞദിവസമുണ്ടായ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്.പി.എഫ് ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവം വിവാദമാകുന്നു. നാലു സി ആര് പി എഫ് ജവാന്മാരുടെ സൈനിക യൂണിഫോമും 10 ജോഡി ഷൂസുകളും റായ്പൂരിലെ അംബ്ദേക്കര്‍ ആശുപത്രിക്കടുത്തുള്ള കുപ്പത്തൊട്ടിയിലാണ് കണ്ടെത്തിയത്.
ജവാന്മാരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഈ ആശുപത്രിയില്‍ വെച്ചായിരുന്നു. കാക്കകളും നായ്ക്കളും വലിച്ചു കീറുകയായിരുന്ന യൂണിഫോം വഴിയാത്രക്കാരന് ക്യാമറയില്‍ പകര്‍ത്തി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി യൂണിഫോം സിആര്‍പി എഫ് അധികൃതര്‍ക്ക് കൈമാറി.

ജവാന്മാരെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണിതിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സൈനികരുടെ കുടുംബത്തോട് ബിജെപി സര്‍ക്കാര്‍ മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഓപ്പറേഷന് കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സി.ആര്.പി.എഫ് ജവാന്മാരെ സുക്മയിലെ ചിന്താഗുഫയില്‍ വെച്ച് നക്സലൈറ്റുകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 14 സൈനികര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2009ല്‍ നക്സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ചവറുവണ്ടിയില്‍ കൊണ്ടുപോയതും വിവാദമായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications