കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് കൊല്ലപ്പെട്ട ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയില്‍

  • By Gokul
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞദിവസമുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരുടെ യൂണിഫോം കുപ്പത്തൊട്ടിയില്‍ വലിച്ചെറിഞ്ഞ സംഭവം വിവാദമാകുന്നു. നാലു സി ആര്‍ പി എഫ് ജവാന്‍മാരുടെ സൈനിക യൂണിഫോമും 10 ജോഡി ഷൂസുകളും റായ്പൂരിലെ അംബ്‌ദേക്കര്‍ ആശുപത്രിക്കടുത്തുള്ള കുപ്പത്തൊട്ടിയിലാണ് കണ്ടെത്തിയത്.

ജവാന്മാരുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയത് ഈ ആശുപത്രിയില്‍ വെച്ചായിരുന്നു. കാക്കകളും നായ്ക്കളും വലിച്ചു കീറുകയായിരുന്ന യൂണിഫോം വഴിയാത്രക്കാരന്‍ ക്യാമറയില്‍ പകര്‍ത്തി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി യൂണിഫോം സിആര്‍പി എഫ് അധികൃതര്‍ക്ക് കൈമാറി.

chhattisgarh-map

ജവാന്മാരെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണിതിന് കാരണമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സൈനികരുടെ കുടുംബത്തോട് ബിജെപി സര്‍ക്കാര്‍ മാപ്പു പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന സി.ആര്‍.പി.എഫ് ജവാന്മാരെ സുക്മയിലെ ചിന്താഗുഫയില്‍ വെച്ച് നക്‌സലൈറ്റുകള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. 14 സൈനികര്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2009ല്‍ നക്‌സല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ചവറുവണ്ടിയില്‍ കൊണ്ടുപോയതും വിവാദമായിരുന്നു.

English summary
Shocking footage; Slain CRPF jawans' blood-stained uniforms found in garbage bin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X