• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുനിച്ച് നിര്‍ത്തി വെള്ളം മുഖത്തൊഴിച്ചു! ശ്വാസം മുട്ടിച്ചു! അഭിനന്ദന്‍ നേരിട്ടത് കൊടിയ പീഡനം

 • By
cmsvideo
  അഭിനന്ദിനു പാക് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത് കൊടിയ പീഡനങ്ങൾ

  ഇന്ത്യന്‍ വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വെച്ച ശേഷമായിരുന്നു പാകിസ്താന്‍ വിട്ടയച്ചത്. ഒരുഘട്ടത്തില്‍ പാക് സൈന്യം അഭിനന്ദിനെ വെച്ച് വിലപേശാനുള്ള ശ്രമങ്ങള്‍ നടത്തിയതായടക്കം ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ത്യയുടെ സമ്മര്‍ദ്ദത്തിന് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണിയും ഏറിയതോടെയാണ് അഭിനന്ദിനെ പാകിസ്താന്‍ വിട്ടയച്ചത്.

  മോദി സർക്കാരിന്റെ പ്രതിച്ഛായ വലിയതോതിൽ വർധിച്ചെന്ന് സര്‍വ്വേ ഫലം! കോണ്‍ഗ്രസിന് കനത്ത പ്രഹരം!

  പാകിസ്താന്‍റെ കൈയ്യില്‍ അഭിനന്ദന്‍ അകപ്പെട്ടത് മുതല്‍ രാജ്യം ഒന്നടങ്കം ആശങ്കയിലായിരുന്നു. എന്നാല്‍ അഭിനന്ദനോട് വളരെ മാന്യമായി സൈന്യം പെറുമാറുന്ന വീഡിയോ പുറത്തെത്തിയതോടെ ഇത് കുറഞ്ഞു. അതേസമയം വീഡിയോയില്‍ കണ്ട സമീപനമല്ല പാക് അധികൃതര്‍ തന്നോട് സ്വീകരിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അഭിനന്ദന്‍. ഇന്ത്യയില്‍ മടങ്ങിയെത്തിയ പിന്നാലെ അഭിനന്ദിനെ ഡീബ്രീഫിങ്ങ് നടത്തിയ ഉദ്യോഗസ്ഥരാണ് പാക് പിടിയില്‍ അഭിനന്ദന്‍ അനുഭവിക്കേണ്ടി വന്ന മോശപ്പെട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

   തകര്‍ന്ന വീണ പിന്നാലെ

  തകര്‍ന്ന വീണ പിന്നാലെ

  ഫിബ്രവരി 27 നാണ് അഭിനനന്ദന്‍ വര്‍ധമാന്‍റെ മിഗ് 21 വിമാനം പാക് അതര്‍ത്തിയില്‍ വീണത്.ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന്‍ പറത്തിയ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

   കണ്ണും കയ്യും കെട്ടി

  കണ്ണും കയ്യും കെട്ടി

  പിന്നാലെ അഭിനന്ദിനെ പാകിസ്താന്‌ കസ്റ്റഡിയില്‍ എടുത്തു. അഭിനന്ദന്‍ പാക് പിടിയിലായ പിന്നാലെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോയില്‍ അഭിനന്ദനെ നാട്ടുകാര്‍ മര്‍ദിക്കുന്നതും സൈന്യം കണ്ണും കയ്യും കെട്ടി കൊണ്ട് പോകുന്നതും ചോദ്യം ചെയ്യുന്നതുമായ ചോരയൊലിപ്പിച്ചുളള ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

   ആത്മവിശ്വാസം

  ആത്മവിശ്വാസം

  പിന്നാലെ അഭിനന്ദിന്‍റെ മറ്റൊരു വീഡിയോ കൂടി എത്തി. താന്‍ സുരക്ഷിതനാണെന്നും പാക് ആര്‍മ്മി നന്നായി പെരുമാറിയെന്നും അഭിനന്ദന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ധൈര്യവും ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമായിരുന്നു അഭിനനന്ദന്‍ വീഡിയോയില്‍ പറഞ്ഞത്.

   ജനീവ കരാറിന്‍റെ ലംഘനം

  ജനീവ കരാറിന്‍റെ ലംഘനം

  വീഡിയോ വന്ന് മൂന്നാം ദിനം മാത്രമാണ് അഭിനന്ദിനെ ഇന്ത്യക്ക് പാകിസ്താന്‍ വിട്ട് നല്‍കിയത്. 6 മണിക്കൂറാണ് വാഗ അതിര്‍ത്തിയിലേക്ക് ഉറ്റ് നോക്കി അഭിനന്ദന്റെ മോചനത്തിന് വേണ്ടി രാജ്യം കാത്തിരുന്നത്. പാക് നടപടികള്‍ ജനീവ കരാറിന്‍റെ ലംഘനമാണെന്ന് വ്യാകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

   വ്യോമസേന ചോദ്യം ചെയ്യലില്‍

  വ്യോമസേന ചോദ്യം ചെയ്യലില്‍

  മടങ്ങിയെത്തിയ ശേഷം അഭിനന്ദന്‍ വ്യോമസേനയുടെ ചോദ്യം ചെയ്യലിന് വിധേയമായിരുന്നു. ഡോക്ടർ, മാനസികാരോഗ്യ വിദഗ്ദന്‍,വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തത്.

   കൊടിയ മര്‍ദ്ദനം

  കൊടിയ മര്‍ദ്ദനം

  ചോദ്യം ചെയ്യലില്‍ പാക് സമീപനത്തെ കുറിച്ച് അഭിനന്ദന്‍ വെളിപ്പെടുത്തി. വീഡിയോയില്‍ കണ്ടതിനെല്ലാം വിരുദ്ധമായിരുന്നു പാക് നടപടിയെന്ന് ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

   ഇരിക്കാന്‍ അനുവദിച്ചില്ല

  ഇരിക്കാന്‍ അനുവദിച്ചില്ല

  കസ്റ്റഡിയില്‍ എടുത്ത ആദ്യ മണിക്കൂറില്‍ വൈദ്യ സഹായം ലഭ്യമാക്കിയിരുന്നില്ല. പിടിക്കപ്പെട്ട പിന്നാലെ മണിക്കൂറുകളോളം അഭിനന്ദിനെ പാക് ആര്‍മി ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തുകയായിരുന്നു.

   മുഖത്ത് വെള്ളമൊഴിച്ചു

  മുഖത്ത് വെള്ളമൊഴിച്ചു

  ഇതുകൂടാതെ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചു. ശബ്ജം കൂട്ടി വെച്ച് മനോനില തകര്‍ക്കുകയായിരുന്നു ലക്ഷ്യം. കുനിച്ച് നിര്‍ത്തി ധാരാളം വെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരുന്നു. ഇതൊന്നും കൂടാതെ മര്‍ദ്ദിച്ചിരുന്നതായും അഭിനനന്ദന്‍ പറഞ്ഞിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

   വെടിവെച്ചു

  വെടിവെച്ചു

  നേരത്തെ കാര്‍ഗില്‍ യുദ്ധസമയത്ത് പാക് പിടിയിലായ ലെഫ്ടനെന്‍റ് നചികേതയേയും പാകിസ്താന്‍ കൊടിയമായി പീഡിപ്പിച്ചിരുന്നു.ഇന്ത്യന്‍ വിവരങ്ങള്‍ ചോര്‍ത്താനായി പല ആവര്‍ത്തി നചികേതയുടെ കാല്‍ക്കിഴില്‍ വെടിവെച്ചിരുന്നു.

   സമ്മര്‍ദ്ദം

  സമ്മര്‍ദ്ദം

  എന്നാല്‍ അഭിനന്ദിന്‍റെ സ്ഥിതി വ്യത്യസ്തമായിരുന്നു. അഭിനന്ദിന്‍റെ മോചനത്തിനായി അമേരിക്ക, യുകെ , സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ പാകിസ്താന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതേസമയം പാക് സൈന്യത്തിന്‍റെ പിടിയിലായിട്ടും അഭിനന്ദന്‍ വളരെ ധൈര്യത്തോടെ ഒട്ടും പതറാതെയായിരുന്നു പെരുമാറിയത്.

   ധീരപുത്രന്‍

  ധീരപുത്രന്‍

  സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ തന്‍റെ പേര് ഒഴികെ ഒന്നും തന്നെ അഭിനന്ദന്‍ വെളിപ്പെടുത്തിയിരുന്നില്ല.

  അഭിനന്ദിന്‍റെ ധീരതയും രാജ്യത്തോടുള്ള കൂറും തെളിയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

   പാക് മാധ്യമങ്ങള്‍

  പാക് മാധ്യമങ്ങള്‍

  പാക് സൈന്യത്തിന്‍റെ പിടിയിലാകും മുന്‍പ് അഭിനന്ദന്‍ ഇന്ത്യയ്ക്ക് ജയ് വിളിച്ചതായും ചില രേഖകളും മാപ്പും വിഴുങ്ങാന്‍ ശ്രമിച്ചതായും ചില രേഖകള്‍ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ ശ്രമിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  സഖ്യം ഇല്ല! പിന്നാലെ ഷീലാ ദീക്ഷിത് പണി തുടങ്ങി! 9 ആംആദ്മി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക്

  കോണ്‍ഗ്രസ് നേതാവിനോട് സെക്സിസ്റ്റ് പരാമര്‍ശം! ബിജെപി നേതാവിനെ ഭിത്തിയില്‍ ഒട്ടിച്ച് അവതാരക

  English summary
  Sleep deprived, choked, beaten up: How IAF pilot Abhinandan held off Pak grilling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X