പ്രതിസന്ധിയിൽ ഓക്സിജനെത്തിച്ചു: 85 ലക്ഷം സ്വീകരിക്കില്ല, റംസാനിലെ സക്കാത്തെന്ന് പ്യാരേ ഖാന്‍
നാഗ്പൂർ: രാജ്യം ഓക്സിജൻ പ്രതിസന്ധിയിൽ വലയുമ്പോൽ പ്രതീക്ഷ നൽകുന്ന ലോകത്തിന്റെ പല ഭാഗത്തുനിന്നായി പുറത്തുവരുന്നത്. സർക്കാർ ആശുപത്രികളിൽ ഓക്സിജൻ എത്തിച്ച വകയിലുള്ള ലക്ഷങ്ങൾ വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്യാരേ ഖാൻ എന്ന വ്യവസായി. ഇത് തന്റെ റംസാൻ മാസത്തിലെ സക്കാത്താണെന്നും ഓക്സിജൻ എത്തിച്ചതിനുള്ള പണം സ്വീകരിക്കില്ലെന്നും പ്യാരേ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. എൺപത്തി അഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തിൽ പ്യാരേ ഖാൻ വേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ നാഗ്പൂരിലും സമീപ പ്രദേശങ്ങളിലുമുള്ള സർക്കാർ ആശുപത്രികളിലേക്കായി നാനൂറ് മെട്രിക് ടൺ മെഡിക്കൽ ഓക്സിജനാണ് പ്യാരെ ഖാൻ എത്തിച്ചത്. ഇതിന് എൺപത്തി അഞ്ച് ലക്ഷം രൂപയാണ് ചെലവഴിക്കേണ്ടതായി വരുന്നത്. ഈ പണം നൽകാമെന്ന് സർക്കാർ അധികൃതർ പ്യാരേ ഖാന് ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ഇത് വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൽ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും ഓക്സിജൻ എത്തിക്കുന്നതിലൂടെ താൻ സാമൂഹിക സേവനമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതൊന്നും കൂടാതെ ബ്രസ്സൽസിൽ നിന്ന് ഓക്സിജൻ ടാങ്കറുകൽ എയർലിഫ്റ്റിംഗ് വഴി എത്തിക്കുന്നതിനായി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഓക്സിജൻ പ്രതിസന്ധി നിലനിൽക്കെ ബെംഗളൂരുവിൽ നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകൾ ആവശ്യമായി വന്നപ്പോൾ മൂന്നിരട്ടി പണം നൽകിയാണ് പ്യാരേ ഖാൻ എത്തിച്ചിട്ടുള്ളത്. കൂടുതൽ പണം ഓക്സിജന് ചോദിച്ചപ്പോൾ അത്രയും തുക മടികാണിക്കാതെ നൽകിയാണ് പ്യാരേ ഖാൻ ഓക്സിജൻ ആശുപത്രികളിലേക്ക് എത്തിക്കുന്നത്.
തമിഴ്‌നാട്ടില്‍ കര്‍ശന നിയന്ത്രണം, ലോക്ക്ഡൗണിന് സമാനമായ സ്ഥിതി, ചിത്രങ്ങള്‍ കാണാം
1995 ൽ നാഗ്പൂർ റെയിൽവേ സ്റ്റേഷന് പുറത്ത് ഓറഞ്ച് വിൽപന ആരംഭിച്ച പ്യാരെ ഖാൻ താജ്‌ബാഗിലെ ചേരികളിൽ നിന്നുള്ള ഒരു ചെറിയ പലചരക്ക് വ്യാപാരിയുടെ മകനാണ് ഖാൻ 400 കോടി രൂപയുടെ കമ്പനിയുടെ ഉടമ. ആഷ്മി കാരിയേഴ്സ് എന്ന ട്രാൻസ്പോർട്ട് കമ്പനിയുടെ ഉടമകൂടിയാണ് പ്യാരേഖാൻ. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് പ്യാരേ ഖാന്റേത്. അദ്ദേഹത്തിന് കീഴിൽ ആയിരത്തി ഇരുന്നൂറോളം ജീവനക്കാരുമുണ്ട്.
മഞ്ഞ സാരിയില്‍ അതിസുന്ദരിയായി ദിവി വാധ്യ; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications