എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടാല്‍ കുടുങ്ങും, ഹൈക്കോടതി പണി തരും!!
ക്ലോസ്ഡ് പ്രൈവസി സെറ്റിംഗ്സുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സആപ്പ് എന്നിവയിലെ പരാമര്‍ശങ്ങളാണ് ശിക്ഷാര്‍ഹം
ദില്ലി: എസ് സി- എസ്ടി വിഭാഗത്തില്‍പ്പെട്ടവരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി. ദില്ലി ഹൈക്കോടതിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ശിക്ഷാര്‍ഹമാണെന്ന് വിധിച്ചത്. പട്ടിക ജാതികള്‍ക്കും പട്ടികവിഭാഗങ്ങള്ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള 1989 എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപം തടയുന്നതിനുള്ള ചട്ടപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
ക്ലോസ്ഡ് പ്രൈവസി സെറ്റിംഗ്സുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സആപ്പ് എന്നിവയിലെ പരാമര്‍ശങ്ങളും നടപടി സ്വീകരിക്കാന്‍ ഉതകുന്നതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സമുദായത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നടത്തുന്ന പരാമര്‍ശങ്ങളാണ് ഉപയോക്താക്കളെ കുറ്റവാളികളാക്കുന്നത്.

ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്കുള്ളില്‍ വരുന്ന പോസ്റ്റുകളും നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടും. ഫേസ്ബുക്കില്ലാതെ പരാതി നല്‍കുന്നതായും കുറ്റം ആരോപിക്കുന്ന വ്യക്തിയും ഫേസ്ബുക്കിലല്ലാതെ നേരിട്ട് ബന്ധമുണ്ടെങ്കില്‍ ശിക്ഷയ്ക്ക് ഇളവ് ലഭിക്കും. ഇത് വിചാരണാ നടപടികളെ പ്രതിരോധിക്കുന്നതിനായി ഇരുവരെയും സഹായിക്കും. രാജ് പുത് വിഭാഗത്തില്‍പ്പെട്ട യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ നടത്തിയ പരാമര്‍ശത്തിലാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഫേസ്ബുക്കില്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പരാതി.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications