കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടാല്‍ കുടുങ്ങും, ഹൈക്കോടതി പണി തരും!!

ക്ലോസ്ഡ് പ്രൈവസി സെറ്റിംഗ്സുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സആപ്പ് എന്നിവയിലെ പരാമര്‍ശങ്ങളാണ് ശിക്ഷാര്‍ഹം

Google Oneindia Malayalam News

ദില്ലി: എസ് സി- എസ്ടി വിഭാഗത്തില്‍പ്പെട്ടവരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് ഹൈക്കോടതി. ദില്ലി ഹൈക്കോടതിയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെക്കുറിച്ചുള്ള പോസ്റ്റുകള്‍ ശിക്ഷാര്‍ഹമാണെന്ന് വിധിച്ചത്. പട്ടിക ജാതികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള 1989 എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപം തടയുന്നതിനുള്ള ചട്ടപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.

ക്ലോസ്ഡ് പ്രൈവസി സെറ്റിംഗ്സുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സആപ്പ് എന്നിവയിലെ പരാമര്‍ശങ്ങളും നടപടി സ്വീകരിക്കാന്‍ ഉതകുന്നതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സമുദായത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടിനെ അടിസ്ഥാനമാക്കിയാണ് ദില്ലി ഹൈക്കോടതിയുടെ വിധി. ഒരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നടത്തുന്ന പരാമര്‍ശങ്ങളാണ് ഉപയോക്താക്കളെ കുറ്റവാളികളാക്കുന്നത്.

കേരളത്തിന് രണ്ടു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി.. കേരളത്തിന് രണ്ടു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ കൂടി..

 whatsapp-04-1499166309.jpg -Properties

ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്കുള്ളില്‍ വരുന്ന പോസ്റ്റുകളും നടപടിയുടെ പരിധിയില്‍ ഉള്‍പ്പെടും. ഫേസ്ബുക്കില്ലാതെ പരാതി നല്‍കുന്നതായും കുറ്റം ആരോപിക്കുന്ന വ്യക്തിയും ഫേസ്ബുക്കിലല്ലാതെ നേരിട്ട് ബന്ധമുണ്ടെങ്കില്‍ ശിക്ഷയ്ക്ക് ഇളവ് ലഭിക്കും. ഇത് വിചാരണാ നടപടികളെ പ്രതിരോധിക്കുന്നതിനായി ഇരുവരെയും സഹായിക്കും. രാജ് പുത് വിഭാഗത്തില്‍പ്പെട്ട യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഭര്‍ത്താവിന്‍റെ സഹോദരന്‍റെ ഭാര്യ നടത്തിയ പരാമര്‍ശത്തിലാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഫേസ്ബുക്കില്‍ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് പരാതി.

English summary
Any offensive post on social media targeting an individual of the SC/ST community, even if made in a closed group, is punishable, the Delhi high court said Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X