കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അനാവശ്യമായി യുപിഎ സര്‍ക്കാരില്‍ ഇടപെട്ടു, വിവാദം കത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി!

Google Oneindia Malayalam News

മൈസൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വമ്പന്‍ ആരോപണങ്ങളുമായി മുന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ. അടുത്തിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. രാഹുല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനാ സ്ഥാപനം പോലെ പ്രവര്‍ത്തിച്ചെന്നും എസ്എം കൃഷ്ണ വെളിപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഹുലിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പരാമര്‍ശമാണ് പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ വന്‍ സമ്മര്‍ദമാണ് രാഹുല്‍ നല്‍കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം നിരവധി ആരോപണങ്ങള്‍ രാഹുലിനെതിരെ അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് കൃഷ്ണയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. കൃഷ്ണയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. നേരത്തെ തന്നെ മന്‍മോഹനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഭരണം നിയന്ത്രിച്ചു എന്ന പരാതിയുണ്ടായിരുന്നു.

ഭരണഘടനാ അതോറിറ്റി

ഭരണഘടനാ അതോറിറ്റി

താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് എന്തിനാണെന്ന് എല്ലാവരും ചോദിച്ചിരുന്നു. സത്യാവസ്ഥ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് പറയാനുള്ളത്. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിനുള്ളിലും ഭരണഘടനാ അതോറിറ്റിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നെ അലോസരപ്പെടുത്തിയിരുന്നു. അധിക കാലം പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ അതുകൊണ്ട് തന്നെ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ പലതും അറിഞ്ഞില്ല

മന്‍മോഹന്‍ പലതും അറിഞ്ഞില്ല

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയെന്ന നിലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിലെ പല കാര്യങ്ങളും അദ്ദേഹം അറിഞ്ഞിരുന്നില്ല. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും അദ്ദേഹത്തിനില്ലായിരുന്നു. ആ സമയത്ത് രാഹുല്‍ പാര്‍ട്ടിയില്‍ ആരുമല്ലായിരുന്നു. ജനറല്‍ സെക്രട്ടറി പദവി പോലും അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. 80 കഴിഞ്ഞവര്‍ മത്സരിക്കാന്‍ യോഗ്യരല്ലെന്നായിരുന്നു ഒരു തീരുമാനം. ഇത് വന്ന ഉടനെയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത് ബാംഗ്ലൂരേക്ക് മടങ്ങിയതെന്നും കൃഷ്ണ പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെക്കുമായിരുന്നു

മന്ത്രിസ്ഥാനം രാജിവെക്കുമായിരുന്നു

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ലഭിച്ച വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെക്കാന്‍ പലതവണ ആലോചിച്ചതാണ്. അത്രയ്ക്ക് സമ്മര്‍ദമാണ് രാഹുല്‍ ഓരോ മന്ത്രിമാര്‍ക്കും നല്‍കിയിരുന്നത്. രാഹുല്‍ ആര്‍ക്കും മറുപടി നല്‍കാന്‍ ബാധ്യസ്ഥനായിരുന്നില്ല. പാര്‍ലമെന്റിലോ കോണ്‍ഗ്രസിന്റെ ഭരണസമിതിയിലോ അദ്ദേഹം ഒരുകാര്യവും സംസാരിച്ചിരുന്നില്ല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംപിമാരെയും എംഎല്‍എമാരെയും സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ സംസാരിച്ചത് ഇത്തരം അഹങ്കാരം കാരണമാണെന്നും കൃഷ്ണ പറഞ്ഞു.

സഖ്യകക്ഷികള്‍ക്ക് നിയന്ത്രണമില്ല

സഖ്യകക്ഷികള്‍ക്ക് നിയന്ത്രണമില്ല

കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ക്ക് മേല്‍ ഒരു നിയന്ത്രണവുമില്ലായിരുന്നു. ഇതാണ് അഴിമതികള്‍ വര്‍ധിക്കാന്‍ കാരണമായത്. 2ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതികളൊക്കെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത് പാര്‍ട്ടിയില്‍ നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഇല്ലാത്ത അവസ്ഥയായിരുന്നു. രാഹുലിന് കാര്യമായ ഒന്നും ചെയ്യാന്‍ അറിയില്ലെന്നും, നിയന്ത്രണം ഏറ്റെടുക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കൃഷ്ണ ആരോപിച്ചു.

തിരിച്ചടിച്ച് കോണ്‍ഗ്രസ്

തിരിച്ചടിച്ച് കോണ്‍ഗ്രസ്

കൃഷ്ണയില്‍ നിന്ന് ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണ്. കൃഷ്ണയോട് ഉണ്ടായിരുന്ന അവസാര തരി ആദരവും ഇതോടെ നഷ്ടമായിരിക്കുകയാണ്. കൃഷ്ണയെ പോലൊരാള്‍ ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു.സ്വന്തം പ്രതിച്ഛായക്കാണ് ഇതിലൂടെ തിരിച്ചടിയുണ്ടാവുക. കൂടുതല്‍ പദവി മോഹിച്ചാണ് അദ്ദേഹം ബിജെപിയിലെത്തിയത്. കോണ്‍ഗ്രസില്‍ അധികാര മോഹം അദ്ദേഹത്തിനുണ്ടായിരുന്നെന്നും ഗുണ്ടുറാവു പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് സന്ദേശ് വിഭാഗം, രാഹുലിന്‍റെ സ്ട്രാറ്റജിക്ക് അഡ്വെെസര്‍ ടീം ഹെഡ്

English summary
sm krishna against rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X