കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് തന്നെ വേണ്ട; എസ് എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വിട്ട മുന്‍ കര്‍ണ്ണാടക ഗവര്‍ണര്‍ എസ്എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കൃഷ്ണ ബുധനാഴ്ച വൈകിട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്തു വച്ചായിരുന്നു ഔദ്യോഗികമായി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നത്. അടുത്ത വര്‍ഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ എസ്എം കൃഷ്ണ പാര്‍ട്ടി വിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ജനുവരിയിലായിരുന്നു കൃഷ്ണ പാര്‍ട്ടി വിട്ടത്.

അടുത്ത വര്‍ഷം സിദ്ധരാമയ്യ സര്‍ക്കാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ എസ്എം കൃഷ്ണ പാര്‍ട്ടി വിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനുവരി 29നായിരുന്നു കൃഷ്ണ പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായിട്ടും തഴയപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

sm-krishna

2004 മുതല്‍ 2008വരെ മഹാരാഷ്ട്ര ഗവര്‍ണറായിരുന്ന കൃഷ്ണ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് വിദേശകാര്യവകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. 2009 മെയ് 23 മുതല്‍ 2012 ഒക്ടോബര്‍ 28വരെ കൃഷ്ണ കേന്ദ്രമന്ത്രിയായിരുന്നു.

English summary
Former Karnataka governor SM Krishna, who had quit the Congress in January, formally joined the BJP this afternoon at the party headquarters in New Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X