കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ഡി തിവാരിക്ക് പിന്നാലെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് കൃഷ്ണ. കര്‍ണാടക കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ ഏകാധിപത്യ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

രാജിവെക്കാനുള്ള കാരണം വ്യക്തമാക്കി രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചുകൊടുത്തു. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന എസ് എം കൃഷ്ണ 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

sm-krishna

അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് 85 കാരനായ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എന്‍ഡി തിവാരി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മകന് സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത്.
English summary
Veteran Congressman S M Krishna quits active politics and party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X