കോണ്‍ഗ്രസ് വിട്ട എസ്എം കൃഷ്ണ ബിജെപിയിലേക്ക്; കര്‍ണാടകയില്‍ ബിജെപിക്ക് കരുത്ത് കൂടും
ഇതുസംബന്ധിച്ച സൂചന നല്‍കിയത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയാണ്.
ദില്ലി: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച പ്രമുഖ രാഷ്ട്രീയ നേതാവ് എസ്എം കൃഷ്ണ ബിജെപിയിലേക്ക്. ഇതുസംബന്ധിച്ച സൂചന നല്‍കിയത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയാണ്.

മുന്‍ വിദേശകാര്യ മന്ത്രിയായ കൃഷ്ണ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എപ്പോഴാണെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും യെദ്യൂരപ്പ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 84 കാരനായ കൃഷ്ണ കഴിഞ്ഞാഴ്ചായാണ് കോണ്‍ഗ്രസ് വിട്ടത്.
തന്നെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന തോന്നലാണ് അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ കാരണം. പ്രായാധിക്യം മൂലം പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെപോലുള്ളവരെ കാര്യമായെടുക്കില്ലെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ കൃഷ്ണ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനെതിരേ കടുത്ത ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് ജനകീയനായ നേതാവിനെ ആവശ്യമില്ലെന്നും കുറച്ച് മാനേജര്‍മാരെയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൃഷ്ണ രാജി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് വിട്ട തീരുമാനം മാറ്റില്ലെന്നുമായിരുന്നു കൃഷ്ണയുടെ മറുപടി.
-
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ











Click it and Unblock the Notifications