കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ട എസ്എം കൃഷ്ണ ബിജെപിയിലേക്ക്; കര്‍ണാടകയില്‍ ബിജെപിക്ക് കരുത്ത് കൂടും

ഇതുസംബന്ധിച്ച സൂചന നല്‍കിയത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയാണ്.

  • By Ashif
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച പ്രമുഖ രാഷ്ട്രീയ നേതാവ് എസ്എം കൃഷ്ണ ബിജെപിയിലേക്ക്. ഇതുസംബന്ധിച്ച സൂചന നല്‍കിയത് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയാണ്.

Krishna

മുന്‍ വിദേശകാര്യ മന്ത്രിയായ കൃഷ്ണ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എപ്പോഴാണെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും യെദ്യൂരപ്പ എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 84 കാരനായ കൃഷ്ണ കഴിഞ്ഞാഴ്ചായാണ് കോണ്‍ഗ്രസ് വിട്ടത്.

തന്നെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന തോന്നലാണ് അദ്ദേഹം കോണ്‍ഗ്രസ് വിടാന്‍ കാരണം. പ്രായാധിക്യം മൂലം പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ല. കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെപോലുള്ളവരെ കാര്യമായെടുക്കില്ലെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി കൂടിയായ കൃഷ്ണ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനെതിരേ കടുത്ത ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് ജനകീയനായ നേതാവിനെ ആവശ്യമില്ലെന്നും കുറച്ച് മാനേജര്‍മാരെയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൃഷ്ണ രാജി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍ഗ്രസ് വിട്ട തീരുമാനം മാറ്റില്ലെന്നുമായിരുന്നു കൃഷ്ണയുടെ മറുപടി.

English summary
Veteran politician SM Krishna, who recently resigned from the Congress , will likely join the BJP soon, Karnataka unit president BS Yeddyurappa revealed today. "SM Krishna has decided to join BJP. We don't know when for certain, we'll fix that soon. But he is joining 100 per cent," Yeddyurappa told ANI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X