ചെറുപാര്‍ട്ടികളെ അപ്രസക്തമാക്കിയ തിരഞ്ഞെടുപ്പ്
ദില്ലി: പണ്ട് കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ചിരുന്നതുപോലെ ഇനി ബിജെപിക്ക് ആരുടേയും സഹായമില്ലാതെ ഒറ്റക്ക് ഭരിക്കാവുന്ന ഒരു സാഹചര്യം ഇന്ത്യയില്‍ വരുമോ... ഇല്ല എന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അത്തരമൊരു ഭാവിയിലേക്കാണ്.
പല ദേശീയ പാര്‍ട്ടികളേയും പ്രാദേശിക പാര്‍ട്ടികളേയും അപ്രസക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം വന്ന തിരഞ്ഞെടുപ്പ് ഫലം. ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ബാക്കി എല്ലായിടത്തും പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ മാത്രമായിരുന്നു. ബിജെപിയാകട്ടെ വിജയക്കുതിപ്പില്‍ കോണ്‍ഗ്രസ്സിനെ പോലും തറ പറ്റിച്ചു. സിപിഎമ്മും സിപിഐയും ഒക്കെ പല മണ്ഡലങ്ങളിലും മത്സരിച്ചിരുന്നെങ്കിലും എവിടെയും പച്ചതൊട്ടില്ല.

ചെറു പാര്‍ട്ടികളുടെ സാന്നിധ്യവും അസാന്നിധ്യവും ദില്ലിയില്‍ നിന്ന് പരിശോധിച്ച് തുടങ്ങാം. ആകെയുള്ള 70 സീറ്റില്‍ ബിജെപിയും എഎപിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത് 67 സീറ്റുകളാണ്. മറ്റുള്ളവര്‍ 3 സീറ്റ് നേടി. കഴിഞ്ഞ തവണ രണ്ട് സീറ്റുകള്‍ നേടിയിരുന്ന ബിഎസ്പിക്ക് ഇത്തവണ ഒറ്റ സീറ്റ് പോലും നേടാനായില്ല. ശിരോമണി അകാലി ദളും ജനതാ ദള്‍ യുണൈറ്റഡും ഒരോ സീറ്റില്‍ ജയിച്ചപ്പോള്‍ ഒരു സ്വതന്ത്രനും ജയിച്ചു കയറിയിട്ടുണ്ട്. പക്ഷേ നിര്‍ണായക ശക്തിയാകന് ആര്‍ക്കും കഴിഞ്ഞിട്ടില്ല.
രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. 199 സീറ്റുകളില്‍ 162 സീറ്റുകളും ബിജെപിക്കാണ്. ദേശീയ പാര്‍ട്ടിയായ ബിഎസ്പിക്ക് മൂന്ന് സീറ്റുകളാണ് ഇത്തവണ നേടാനായത്. കഴിഞ്ഞ തവണ 6 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ എണ്ണം കൂടുതലാണ് രാജസ്ഥാനില്‍. പ്രമുഖ കക്ഷികളില്‍ പെടാത്ത 13 പേര് ഇത്തവണ ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഇത്തരത്തില്‍ 20 പേര് ജിയിച്ചിരുന്നു എന്ന കാര്യം വിസ്മരിക്കാനും ആകില്ല.
മധ്യപ്രദേശിലെ 230 സീറ്റില്‍ 165 എണ്ണവും ബിജെപിക്കാണ്. കഴിഞ്ഞ തവണ ഏഴ് സീറ്റുകള്‍ നേടിയ ബഹുജന്‍ സമാജ് പാര്‍ട്ടി ഇത്തവണ വെറും നാലെണ്ണത്തില്‍ ഒതുങ്ങി. മറ്റ് ചെറിയ പാര്‍ട്ടികളില്‍ നിന്ന് കഴിഞ്ഞ തവണ 9 പേര് ജയിച്ചുവന്നപ്പോള്‍ ഇത്തവണ അത് വെറും മൂന്ന് പേര് മാത്രമായി.
ഛത്തീസ്ഗഢിലും കാര്യങ്ങള്‍ ഇതുപോലൊക്കെ തന്നെ. ബിഎസ്പിക്കാണ് ഇവിടേയും നഷ്ടം. കഴിഞ്ഞ തവണ രണ്ട് എംഎല്‍എമാരെ ജയിപ്പിക്കാനായെങ്കില് ഇത്തവണ അത് ഒന്നില്‍ ഒതുങ്ങി. മറ്റ് പാര്‍ട്ടികളില്‍ നിന്നായി ഒരാള്‍ മാത്രമാണ് ജയിച്ചത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications