ചെറിയ മന്ത്രിസഭ, കുറഞ്ഞ ചെലവ്, മോദിയുടെ വിജയരഹസ്യം ഇങ്ങനെ...
ദില്ലി: മറ്റേത് പ്രധാനമന്ത്രിയെക്കാളും കൂടുതല്‍ വിദേശരാജ്യങ്ങള്‍ മോദി ഒരു വര്‍ഷം കൊണ്ട് സഞ്ചരിച്ചുകാണും. പക്ഷേ അതുകൊണ്ട് ഖജനാവിന് അധിക നഷ്ടം ഉണ്ടായി എന്ന് അര്‍ഥമില്ല. ആദ്യവര്‍ഷം കൊണ്ട് ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും മോദി സര്‍ക്കാരിന്റെ ചെലവിന്റെ ഗ്രാഫ് താഴേക്ക് തന്നെയാണ്. അതിന് മോദിയെ സഹായിച്ചതോ ചെറിയ കാബിനറ്റും.
ബജറ്റില്‍ അനുവദിച്ചതിലും 2 കോടി രൂപ കുറവാണ് പോയ വര്‍ഷം മോദി സര്‍ക്കാര്‍ യാത്രകള്‍ക്കായി ചെലവഴിച്ചത്. യൂണിയന്‍ ഫിനാന്‍സ് അക്കൗണ്ടിന്റേതാണ് ഈ കണക്കുകള്‍. 2014 - 15 ല്‍ 316.76 കോടി രൂപയാണ് യാത്രകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വകയിരുത്തിയത്. എന്നാല്‍ ചെലവഴിച്ചതോ 314.76 കോടി മാത്രം. യാത്രയില്‍ മാത്രമല്ല, മോദി സര്‍ക്കാര്‍ ചെലവ് ചുരുക്കിയിരിക്കുന്നത് കാണൂ...

ഇത്രയൊക്കെ യാത്ര ചെയ്തിട്ടും
പാര്‍ലമെന്റില്‍ മേശപ്പുറത്ത് വെച്ച കണക്കുകളിലാണ് മോദി സര്‍ക്കാര്‍ യാത്ര ഇനത്തില്‍ രണ്ട് കോടി രൂപ മിച്ചം വെച്ച റിപ്പോര്‍ട്ടുള്ളത്. 316.76 കോടി രൂപ യാത്രകള്‍ക്ക് വേണ്ടി വകയിരുത്തിയെങ്കിലും 314.76 കോടി രൂപയാണ് ചെലവഴിച്ചത്.

ശമ്പള ഇനത്തിലും ലാഭം
ചെറിയ മന്ത്രിസഭയാണ് മോദി സര്‍ക്കാരിന്റേത്. അതുകൊണ്ട് തന്നെ മന്ത്രിമാരുടെ ശമ്പളത്തിലും ചെലവ് കുറവ്. 2013 - 1 4ല്‍ 4.69 കോടി രൂപയായിരുന്നു ശമ്പളമെങ്കില്‍ 2014 - 15 ല്‍ അത് 3.63 കോടിയായി കുറഞ്ഞു. 2015 - 16 ല്‍ 4.15 കോടിയാകും ഈയിനത്തിലെ ചെലവെന്ന് കരുതപ്പെടുന്നു. അലവന്‍സ് ഇനത്തിലും മോദി സര്‍ക്കാരിന്റെ ചെലവ് താഴേക്കാണ്.

മോദിയുടേത് മാത്രമല്ല
മറ്റ് മന്ത്രിമാരെക്കാള്‍ എത്രയോ കൂടുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ ചെലവുകള്‍. എന്നിരിക്കിലും മറ്റ് മന്ത്രിമാര്‍, സഹമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാര്‍, രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരുടെ യാത്രാചെലവുകളെല്ലാം ചേര്‍ത്താണ് ഈ കണക്ക്.

യാത്ര കുറക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ യാത്രകള്‍ കുറക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ വരുമ്പോള്‍ ഈയിനത്തിലെ ചെലവ് ഇനിയും കുറയാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചെലവും താഴേക്ക് തന്നെയാണ്.

കാബിനറ്റ് സെക്രട്ടേറിയറ്റ് ചെലവ് മുകളിലേക്ക്
യു പി എ സര്‍ക്കാരിന്റെ കാലത്ത് കാബിനറ്റ് സെക്രട്ടേറിയറ്റ് ചെലവ് 40.39 കോടി ആയിരുന്നത് 2014 - 15 ല്‍ 70.51 കോടി ആയിട്ടാണ് കൂടിയിരിക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications