ഇന്ത്യക്കാരുടെ പുതിയ സ്ലീപ്പിങ് പാര്‍ട്ണര്‍ ആരാണെന്നോ..?
ദില്ലി: ഇന്ത്യക്കാരുടെ പുതിയ സ്ലീപ്പിങ് പാര്‍ട്ണര്‍ ആരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും പറയാനുള്ളത് ഒരേ..ഒരു ഉത്തരം. സ്മാര്‍ട്ട് ഫോണ്‍ എന്ന രസകരമായ ഉത്തരമാണ് കേള്‍ക്കേണ്ടി വരുന്നത്. മൊബൈല്‍ ഫോണ്‍ കൈകളില്‍ പിടിച്ച് ഉറങ്ങുന്ന അവസ്ഥയാണ് ഇന്നു കണ്ടുവരുന്നത്. ഉറങ്ങാന്‍ കിടക്കുന്നതിനുമുന്‍പ് ഒന്നോ രണ്ടോ മണിക്കൂറെങ്കിലും ഫോണില്‍ കുത്തിക്കോണ്ടിരിക്കുന്ന അവസ്ഥ വര്‍ഷങ്ങള്‍ക്കുമുന്‍പേ തുടങ്ങിയതാണ്.
എന്നാല്‍, ഇതില്‍ നിന്നൊക്കെ മാറി, ഇപ്പോള്‍ ഫോണ്‍ പിടിച്ചുറങ്ങുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യക്കാരിലാണ് ഇങ്ങനെയൊരു പ്രവണത വര്‍ദ്ധിച്ചുവരുന്നത്. ഏഴ് രാജ്യങ്ങളിലായി മോട്ടറോള നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

70,000 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇക്കാര്യം പറയുന്നത്. അറുപതു ശതമാനം പേരും കൈകളില്‍ സ്മാര്‍ട്ട് ഫോണ്‍ പിടിച്ചാണ് ഉറങ്ങുന്നത്. ഇക്കാര്യത്തില്‍ ചൈനയാണ് തൊട്ടു പുറകില്‍ ഉള്ളത്. കുളിക്കുമ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്.
54 ശതമാനം പേരും വളര്‍ത്തുമൃഗങ്ങളേക്കാള്‍ പ്രാധാന്യം സ്മാര്‍ട്ട് ഫോണിന് കൊടുക്കുന്നുണ്ട്. ഇന്ത്യ, ചൈന, യുഎസ്, ബ്രിട്ടണ്‍, ബ്രസീല്‍, സ്‌പെയിന്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ സ്മാര്‍ട്ട്‌ഫോണ്‍ യൂസര്‍മാരിലാണ് പഠനം നടത്തിയത്.












Click it and Unblock the Notifications