കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാക്കള്‍ക്ക് സ്മാര്‍ട് ഫോണും ടാബും; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

Google Oneindia Malayalam News

ലക്‌നൗ: സംസ്ഥാനത്തെ എല്ലാ യുവാക്കള്‍ക്കും സ്മാര്‍ട്ട് ഫോണും ടാബ്ലറ്റും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗീ ആദിത്യനാഥ്. സുല്‍ത്താന്‍പൂരില്‍ നിര്‍മ്മിക്കുന്ന ഗവ.മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവമ്പര്‍ അവസാനത്തോടെ വിതരണം ചെയ്യുമെന്നാണ് അദ്ദേഹം അറിയിച്ചത്. എല്ലാ യുവാക്കള്‍ക്കും തൊഴിലെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിന് വേണ്ടിയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉത്തര്‍ പ്രദേശിലെ യുവാക്കളെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജരാക്കുന്നതിന് സംസ്ഥന സര്‍ക്കാര്‍ അടുത്ത മാസം നവമ്പര്‍ മുതല്‍ ലാപ്‌ടോപ്പും ടാബ്ലറ്റും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

oi

വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍.... കൂട്ടിക്കലിലും മുണ്ടക്കയത്തും അതിശക്തമായ മഴ, കോസ്‌വെ മുങ്ങിവണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍.... കൂട്ടിക്കലിലും മുണ്ടക്കയത്തും അതിശക്തമായ മഴ, കോസ്‌വെ മുങ്ങി

സുല്‍ത്താന്‍പൂരില്‍ 99 പദ്ധതികളായി 46.33 കോടിയുടെ പദ്ധതികളാണ് ആവിഷ്‌കരിക്കുക, അംബേദ്കര്‍ നഗറില്‍ 334.24 കോടിയുടെ പദ്ധതികളും നടപ്പാക്കുമെന്ന് ലക്‌നൗവില്‍ നടത്തിയ പ്രസ്ഥാവനയില്‍ അദ്ദേഹം പറഞ്ഞു. ഉത്തര്‍ പ്രദേശ് ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ക്ക് ഒറ്റലക്ഷ്യമേയുണ്ടായിരുന്നുള്ളു അത് ജനങ്ങളുടെ വിശ്വാസത മുതലെടുക്കുക, രാജ്യത്തിന്റെ വികസനത്തിന് തടസ്സം നില്‍ക്കുക എന്നാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് അഴിമതികള്‍ പതിവായ ഒരു കാലമുണ്ടായിരുന്നുവെന്നും, മുന്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തിയില്‍ രാജ്യത്തെ ജനങ്ങള്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടിണിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം ആളുകള്‍ മരിക്കാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മുദ്രാവാക്യത്തിലൂടെ പദ്ധതികളുടെ പ്രയോജനങ്ങള്‍ വിവേചനമില്ലാതെ എല്ലാവരിലും എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വച്ച് പൊറുപ്പിക്കില്ല; അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കും, ഓവര്‍സിയര്‍ക്കും സസ്‌പെന്‍ഷന്‍അഴിമതി വച്ച് പൊറുപ്പിക്കില്ല; അസിസ്റ്റന്റ് എഞ്ചിനിയര്‍ക്കും, ഓവര്‍സിയര്‍ക്കും സസ്‌പെന്‍ഷന്‍

Recommended Video

cmsvideo
UAE princess slams UP CM Yogi Adityanath

ഇപ്പോള്‍, കഴിഞ്ഞ നാലര വര്‍ഷമായി യുപിയില്‍ ഒരു കലാപവും നടന്നിട്ടില്ലെന്നും കാരണം കലാപകാരികള്‍ക്ക് ശേഷം അനുഭവിക്കാന്‍ പോകുന്നതെന്താണെന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയോ എസ്പിയുടെയോ ബിഎസ്പിയുടെയോ സര്‍ക്കാരുകള്‍ ഉണ്ടായിരുന്നെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുമോയെന്നും അദ്ദേഹം ചോദിച്ചു.
പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രയിങ്കാ ഗാന്ധിയും വാഗ്ദാനം നല്‍കിയിരുന്നു.
തെരഞ്ഞടുപ്പിലൂടെ അധികാരത്തില്‍ വന്നാല്‍ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണും ബിരുദം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്ക് ഇലക്ട്രിക് സ്‌കൂടെറും നല്‍കാന്‍ തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയക്കട്ടെ എന്നായിരുന്നു അവര്‍ അന്ന് പറഞ്ഞത്.

English summary
Smartphones and tabs for young people; Yogi Adityanath with the proclamation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X