Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയെ തേച്ചൊട്ടിച്ച് മാധ്യമ പ്രവര്‍ത്തക!! വീണ്ടും മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം!!

Recommended Video

cmsvideo
    വീണ്ടും മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം, മോദിയെ തേച്ചൊട്ടിച്ച് മാധ്യമ പ്രവർത്തക | Modi Speech

    നരേന്ദ്രമോദി പ്രധാനമന്ത്രിയുടെ അധികാര കസേരയിലെത്തിയിട്ട് നാലുവർഷമായിട്ടും ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കാത്തത് ഏറെ വിവാദമായിരുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങള്‍ക്കപ്പുറത്ത് ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി മോദിക്കില്ലെന്നായിരുന്നു വിമർശകരുടെ വാദം. ഈ വാദത്തെ വീണ്ടും ശരിവെച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

    ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ ബിജെപിയെ മുള്‍ മുനയില്‍ നിര്‍ത്തുന്ന പല വിഷയങ്ങളിലും കഴിഞ്ഞ ദിവസം മോദി പ്രതികരിച്ചു. രാജ്യത്തെ വിവാദ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം എന്ന പേരില്‍ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമുള്ള മോദി മാധ്യമങ്ങള്‍ക്ക് നല്‍കിയത് എഴുതി തയ്യാറാക്കിയ മറുപടിയാണെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.

    വിവിധ വിഷയങ്ങള്‍

    വിവിധ വിഷയങ്ങള്‍

    ആള്‍ക്കൂട്ട കൊലപാതകമടക്കം ബിജെപി ഇന്ന് നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ചായിരുന്നു മോദിയുടെ പ്രതികരണം. ജിഎസ്ടി, എന്‍ആര്‍സി, തൊഴിലവസരങ്ങള്‍, സമ്പദ് വ്യവസ്ഥ, സ്ത്രീ ശാക്തീകരണം, ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലായുള്ള മോദിയുടെ പ്രതികരണമാണ് എഎന്‍ഐയും ടൈംസ് ഓഫ് ഇന്ത്യയും നല്‍കിയത്.

    പി ആര്‍ വര്‍ക്ക്

    പി ആര്‍ വര്‍ക്ക്

    ഈ മെയിലിലൂടെ മോദിയുമായി നടത്തിയ അഭിമുഖം എന്ന് വ്യക്തമാക്കിയാണ് ടൈംസ് ഓഫ് ഇന്ത്യയും എഎന്‍ഐയും അഭിമുഖം പ്രസിദ്ധീകരിച്ചത്. രണ്ട് മുഴു നീള പേജാണ് അഭിമുഖത്തിനായി ടൈംസ് ഓഫ് ഇന്ത്യ നീക്കിവെച്ചത്. എന്നാല്‍ ഇത് പിആര്‍ വര്‍ക്കാണെന്നും അഭിമുഖം എന്ന പേരിലുള്ള ടൈംസ് സ്പെഷ്യല്‍ അഡ്വട്ടോറിയല്‍ ആണെന്നുമാണ് വിമര്‍ശനം ഉയരുന്നത്.

    യാഥാര്‍ത്ഥ്യം ഇതാണ്

    യാഥാര്‍ത്ഥ്യം ഇതാണ്

    വിവിധ വിഷയങ്ങളില്‍ എഎന്‍ഐയുമായുള്ള ഇന്‍റര്‍വ്യൂ പങ്കുവെയ്ക്കുന്നെന്ന് കുറിച്ച് അഭിമുഖം മോദി തന്‍റെ ഒഫീഷ്യല്‍ ടിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തതോടെ പലരും വിമര്‍ശനവുമായി രംഗത്തെത്തി. ദ ട്രൈബ്യൂണല്‍ ഡെപ്യൂട്ടി എഡിറ്റര്‍ സ്മിത ശര്‍മ്മ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് വിമര്‍ശനവുമായി രംഗത്തെത്തിയത്.

    സ്മിത ശര്‍മ്മയുടെ പ്രതികരണം

    സ്മിത ശര്‍മ്മയുടെ പ്രതികരണം

    മോദിയുടെ ട്വീറ്റിന് സ്മിത ശര്‍മ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. എല്ലാ ആദരവോടും കൂടി പറയട്ടെ സര്‍. രണ്ട് അഭിമുഖങ്ങളിലും നിങ്ങള്‍ നേരിട്ട് സംസാരിച്ചതല്ല. എഴുതി നല്‍കിയതാണ്. പ്രാദേശിക വിദേശ മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പത്രസമ്മേളനത്തില്‍ മുന്‍കൂട്ടി തയ്യാറാക്കാത്ത ഫില്‍ട്ടര്‍ ചെയ്യാത്ത ചോദ്യങ്ങളോട് നിങ്ങള്‍ പ്രതികരിക്കുന്നത് കാണാന്‍ ഇപ്പോഴും കാത്തിരിക്കുകയാണ് എന്ന് സ്മിത കുറിച്ചു.

    പിആര്‍ പരാജയങ്ങള്‍

    പിആര്‍ പരാജയങ്ങള്‍

    മോദി രണ്ട് പിആര്‍ ഇന്‍റര്‍വ്യൂകള്‍ നല്‍കി. ഒന്ന് എന്‍ഐഎയ്ക്കും മറ്റൊന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കും. രണ്ടും പിആര്‍ കളിയാണ്. വന്‍ പി ആര്‍ പരാജയങ്ങള്‍ എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

    മുന്‍പും ഇങ്ങനെ

    മുന്‍പും ഇങ്ങനെ

    മോദിയുമായി കരൺഥാപ്പർ നടത്തിയ അഭിമുഖത്തിൽ അഞ്ച് മിനുട്ടിനിടെ തന്നെ മോദി വെള്ളം കുടിച്ചു. രോഷാകുലനായി അദ്ദേഹം സ്റ്റുഡിയോ വിട്ട് ഇറങ്ങിപ്പോയി. മറ്റൊരു സന്ദർഭത്തിൽ ഇഷ്ടപ്പെടാത്ത ഒരുചോദ്യം റിപ്പോർട്ടർ ചോദിച്ചതിനെ തുടർന്ന് മോദി ഒരു ഹെലികോപ്റ്റർ യാത്രയിലുടനീളം മൗനിയായി ഇരുന്നു.

    തെളിയിക്കുന്നു

    തെളിയിക്കുന്നു


    മുൻകൂട്ടി തയ്യാറാക്കാത്ത പ്രതികരണങ്ങളുടെ കാര്യത്തിൽ മോദി ദുർബലനാണ് എന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. മുൻകൂട്ടി തയ്യാറാക്കാത്ത, വസ്തുനിഷ്ഠമായ ചോദ്യങ്ങൾക്ക് മുന്നിൽ മോദി വൻപരാജയമാണെന്ന വസ്തുത ഈ സംഭവത്തോടെ വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്നാണ് ചിലര്‍ കുറിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+