കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കാരില്‍ കൊവിഡ്‌ വൈറസ്‌ പകരില്ല; സസ്യാഹാരികളിലും വൈറസ്‌ സാധ്യത കുറവെന്ന്‌ പഠനം

Google Oneindia Malayalam News

ന്യൂഡല്‍ഹി; പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ താരതമ്യേന സാധ്യത കുറവാണെന്ന്‌ പഠനം. കൗണ്‍സില്‍ ഒഫ്‌ സൈന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും 40 മറ്റ്‌ ഇന്‍സ്റ്റ്യൂട്ടുകളും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌. ഒ ഗ്രൂപ്പ്‌ രക്തഗൂപ്പ്‌ ഉള്ളവര്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ സാധ്യത കുറവാണെന്നും ബി,എബി രക്ത ഗ്രൂപ്പുകളുള്ളവരില്‍ കൊറോണ വൈറസ്‌ വേഗത്തില്‍ പകരുന്നതായും പഠനം വ്യക്തമാക്കുന്നു.

പഠനത്തിനായി വിവിധ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ലബോറട്ടറികള്‍, കുടുബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 10247 സാമ്പിളികളാണ്‌ സിഎസ്‌ഐആര്‍ ശേഖരിച്ചത്‌. ശേഖരിച്ച 10427 സാമ്പിളികളില്‍ 1058 സാമ്പിളുകകളില്‍ അതായത്‌ 10.14 ശതമാനം സാസാമ്പിളുകളില്‍ കൊറോണക്കെതിരെ ആന്റി ബോഡി കണ്ടെത്തി.

corona virus

പുകവലി കൊവിഡ്‌ വൈറസ്‌ പകരുന്നതിന്‌ തടയാന്‍ സഹായകരമാകുനെന്നാണ്‌ പഠനം വ്യക്തമാക്കുന്നത്‌.പഠനത്തിന്‌ കൂടുതല്‍ ബലം നല്‍കാന്‍ നേരത്തെ ഫ്രാന്‍സ്‌,ഇറ്റലി,ന്യൂയോര്‍ക്ക,ചൈന എന്നിവിടങ്ങളില്‍ നടത്തിയ പഠനങ്ങളിലും പുകവലി ശീലമുള്ളവരില്‍ കോറോണ വൈറസ്‌ പകരുന്നത്‌ കുറവാണെന്ന പഠന റിപ്പോര്‍ട്ടുകള്‍ സിഎസ്‌ഐആര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍, വീട്ടു ജോലിക്കാര്‍, പുകവലിക്കാത്തവര്‍, മാംസാഹാരികള്‍ എന്നിവര്‍ക്ക്‌ കൊറോണ വൈറസ്‌ േേവഗത്തില്‍ പകരാന്‍ സാധ്യത കൂടുതലാണെന്ന്‌ പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുകവലി കൊറോണ വൈറസ്‌ പകരുന്നതിന്‌ കാരണമാകുമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പുകവലിക്കുന്നവരില്‍ നിന്ന്‌ വാ ഭാഗം വഴി വൈറസ്‌ വേഗത്തില്‍ പകരുന്നതിന്‌ കാരണമാകുമെന്നായിരുന്നു കേന്ദ്ര മന്ത്രാലയത്തിന്റെ വാദം.തുടര്‍ന്ന്‌ അനിശ്ചിത കാലത്തേക്ക്‌ പുകവലി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്‌ വിലക്കിയും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
പുകവലിക്കുന്നവിരല്‍ കൊറോണ വൈറസ്‌ ബാധിച്ചാല്‍ ആരോഗ്യം കൂടുതല്‍ വഷളാകുമെന്നും, മരണസാധ്യത കൂടുതലാണെന്നും നിഗമനമുണ്ടായിരുന്നു. കൊറോണവൈറസ്‌ പ്രതിരോധത്തിന്‌ ആദ്യം ചെയ്യേണ്ടത്‌ പുകവലി ഉപേക്ഷിക്കുക എന്നതാണെന്ന്‌ നേരത്തെ ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ അഭിപ്രായമാണ്‌ സിഎസ്‌ഐആറിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നത്‌.

Recommended Video

cmsvideo
State fully prepared for COVID vaccination drive, says K K Shailaja

English summary
smokers and vegetarian have less possibility to effect corona virus says study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X