കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: സ്‌മോക്കിങ് കില്‍സ് - സിഗരറ്റ് പാക്കറ്റിന് മേലെയും, സിനിമ തുടങ്ങുന്നതിന് മുമ്പും എഴുതിക്കാണിച്ചത് അടക്കമുള്ള ക്യാംപെയ്‌നുകള്‍ വെറുതെയായില്ല. രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ വെച്ച കണക്കിലാണ് ആശ്വാസം പകരുന്ന ഈ കാര്യം പറഞ്ഞത്.

എന്നാല്‍ സ്ത്രീ പുകവലിക്കാരുടെ എണ്ണം കൂടുകയാണ് ചെയ്തത് എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പുകവലിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന പുകവലിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ച വിവരങ്ങള്‍ കാണൂ...

സിഗരറ്റ് ഡിമാന്‍ഡില്‍ കുറവ്

സിഗരറ്റ് ഡിമാന്‍ഡില്‍ കുറവ്

സിഗരറ്റിന്റെ ഡിമാന്‍ഡിലും നിര്‍മാണത്തിലും വലിയ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. 2103 - 14 വര്‍ഷത്തെ അപേക്ഷിച്ച് 10 ബില്യണ്‍ സിഗരറ്റ് കുറവാണ് 2014 - 15 ല്‍ ആളുകള്‍ വലിച്ചത്. 117 ബില്യണില്‍ നിന്നും നിര്‍മാണം 105.3 ബില്യണിലേക്ക് താഴ്ന്നു.

വലി തന്നെ വേണമെന്നില്ല

വലി തന്നെ വേണമെന്നില്ല

സിഗരറ്റ് വലി കുറഞ്ഞാലും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുതലാണ്. ലോകത്ത് പുകയില ഉപയോഗത്തിന്റെ 90 ശതമാനവും സിഗരറ്റാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് വെറും 11 ശതമാനം മാത്രമാണ്. പാന്‍ മസാലകള്‍ പോലുള്ളവ ചവക്കുന്നവര്‍ ഇഷ്ടം പോലെ എന്ന് സാരം.

സ്ത്രീകള്‍ വലിക്കുന്നത് കൂടുന്നു

സ്ത്രീകള്‍ വലിക്കുന്നത് കൂടുന്നു

1980 വെറും 5.3 ശതമാനം പേരാണ് സ്ത്രീകളില്‍ പുക വലിച്ചിരുന്നത്. 2012 ല്‍ ഇത് 12.7 ആയി കൂടി. ഇക്കാര്യത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയില്‍ മാത്രം മേലേക്ക്

ഇന്ത്യയില്‍ മാത്രം മേലേക്ക്

24.8 ശതമാനം സ്ത്രീ പുകവലിക്കാര്‍ ഉണ്ടായിരുന്നു 1980ല്‍ അമേരിക്കയില്‍. 2012 ആകുമ്പോഴേക്കും ഇത് 17.7 ആയി കുറഞ്ഞു. ചൈനയിലും സ്ത്രീ പുകവലിക്കാരുടെ എണ്ണം കുറഞ്ഞു. ബ്രസീലിലും റഷ്യയിലും നാമമാത്രമായ വര്‍ധനയാണ് ഇക്കാലത്ത് ഉണ്ടായത്. എന്നാല്‍ ഇന്ത്യയില്‍ മാത്രം ഇത് മാരകമായി കൂടി.

English summary
Smoking dips 10% in 2 years in India but women smokers up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X