കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകവലിക്കുന്നവര്‍ സൂക്ഷിക്കണം, കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത വര്‍ധിപ്പിക്കും, മരണം വരെ...

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ താഴേക്ക് വന്ന് കഴിഞ്ഞു. എന്നാല്‍ കൊവിഡിന്റെ ഭീഷണിയെ കുറിച്ച് ഇപ്പോള്‍ മറ്റൊരു വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പുകവലിക്കുന്നവരാണെങ്കില്‍ ഇത് കുറച്ച് ഗൗരവത്തിലെടുക്കേണ്ടി വരും. കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത പുകവലിക്കുന്നത് കൊണ്ടുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മരണത്തിന് വരെ കാരണമായേക്കാമെന്നാണ് പഠനത്തിന് പറയുന്നത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പുകവലിക്കാരില്‍ രോഗതീവ്രത വര്‍ധിക്കുന്നതും മരണ സാധ്യത വര്‍ധിപ്പിക്കുന്നതും കണ്ടുവരുന്നുണ്ടെന്ന് പഠനത്തില്‍ വ്യക്തമാക്കി. ഇതോടെ പുകവലിക്കാര്‍ ശരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ടി വരുമെന്ന് വ്യക്തമായിരിക്കുകയാണ്.

വിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ലവിശ്വാസ വോട്ട് ആവശ്യപ്പെട്ട് അമരീന്ദര്‍ പക്ഷം, സിദ്ദു കൂറുമാറുമെന്ന് ക്യാപ്റ്റന്‍? ഒത്തുതീര്‍പ്പില്ല

1

കൊവിഡ് മൂലം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരില്‍ വളരെ കുറച്ച് ആക്ടീവായിട്ടുള്ള പുകവലിക്കാരാണ് ഉള്ളത്. അതുകൊണ്ട് റിസ്‌ക് ഫാക്ടര്‍ തുടക്കത്തില്‍ കണ്ടെത്താനായിരുന്നില്ല. അതിന് ശേഷം വന്ന പഠനങ്ങളില്‍ ചില പുകവലി അപകടകാരിയാണെന്നായിരുന്നു സ്ഥാപിച്ചത്. ജേണല്‍ തോറാക്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുകവലി അപകടകാരിയാണെന്ന് കണ്ടെത്തിയത്. കൊവിഡ് ഗുരുതരമാക്കാന്‍ പുകവലി കാരണമാകും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഗുരുതരമാകാന്‍ കൊവിഡ് കാരണമാകും. ഇത് പുകവലി കാരണമാണ്. ക്യാന്‍സറുകള്‍ക്കും ഇതേ ഇഫക്ട് തന്നെയായിരിക്കും. പുകവലിയുമായി ബന്ധിപ്പിക്കുന്ന ഏത് രോഗവും ഗുരുതരമാകാന്‍ കൊവിഡ് കാരണമാകും.

പഠനത്തിന് നേതൃത്വം നല്‍കിയ ആഷ്‌ലി ക്ലിഫ്റ്റ് പറയുന്നത് പുകവലി ഉപേക്ഷിക്കാന്‍ ഇത്തരക്കാര്‍ക്ക് പറ്റിയ സമയമാണ് ഇതെന്നാണ്. ക്ലിഫിറ്റ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ചറാണ്. ഓക്‌സ്‌ഫോര്‍ഡ്, ബ്രിസ്‌റ്റോള്‍, നോട്ടിംഗ്ഹാം, യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. ഇവര്‍ 2020 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഉപയോഗിച്ചത്. പുകവലിയും കൊവിഡ് കേസ് ഗുരുതരമാകുന്നതും സംബന്ധിച്ച ബന്ധമാണ് ഇവര്‍ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21469 പേരാണ് ഇതില്‍ പങ്കാളിയായത്. ഒട്ടും പുകവലിക്കാത്തവരെക്കാള്‍ കൂടുതല്‍ പുകവലിക്കുന്നവരാണ് 80 ശതമാനവും ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. ഇവരില്‍ അധികവും മരിക്കുകയും ചെയ്തു.

കടുത്ത പുകവലി ഇതില്‍ 2,81105 പേരുടെ കൊവിഡും അനുബന്ധ രോഗങ്ങളും ഗുരുതരമാക്കിയെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരെല്ലാം ഇംഗ്ലണ്ടില്‍ ജീവിക്കുന്നവരാണ്. പുകവലിക്കുന്നവരില്‍ രോഗം വരാനുള്ള സാധ്യത 45 ശതമാനം അധികമാണ്. ആശുപത്രിയില്‍ അഡ്മിറ്റാവാനുള്ള സാധ്യത 60 ശതമാനം അധികമാണ്. പുകവലിക്കുന്നവര്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ പത്ത് മടങ്ങ് സാധ്യതയാണ് ഉള്ളത്. പഠനം നടത്തിയവര്‍ ആശുപത്രി ഡാറ്റ മാത്രമാണ് പരിഗണിച്ചത്. കമ്മ്യൂണിറ്റി ഡാറ്റകള്‍ പരിശോധിച്ചിട്ടില്ല. എന്ത് തന്നെയായാലും കൊവിഡ് തീവ്രത വര്‍ധിക്കാന്‍ പുകവലി സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് പഠനം പറയുന്നു.

അതേസമയം വാക്‌സിനേഷന്‍ പലയിടത്തും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ പ്രശ്‌നങ്ങളൊന്നും അധികം ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വാക്‌സിനേഷന്‍ വര്‍ധിച്ചതോടെ കേസുകളും കുറഞ്ഞ് വരുന്നുണ്ട്. രാജസ്ഥാനിലെ 33 ജില്ലകളില്‍ മുപ്പത് എണ്ണത്തിലും ഒറ്റ കൊവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനിടെയുള്ള കണക്കാണിത്. ഉദയ്പൂര്‍, സിരോഹി, സികര്‍, ടോങ്ക്, നഗൗര്‍, എന്നീ ജില്ലകളില്‍ അടക്കമാണിത്. ഒറ്റ മരണം പോലും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാന നഗരിയായ ജയ്പൂരിലും ഒരു കേസും രേഖപ്പെടുത്തിയിട്ടില്ല. എട്ട് പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ 82 ആണ്. 8954 പേരാണ് ഇതുവരെ സംസ്ഥാനത്ത് മരിച്ചത്.

Recommended Video

cmsvideo
WHO denied authorization for covaxin | Oneindia Malayalam

സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

ദില്ലിയില്‍ 34 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് കൊവിഡ് മരണവും രേഖപ്പെടുത്തി. 0.05 ആണ് പോസിറ്റിവിറ്റി നിരക്ക്. സെപ്റ്റംബര്‍ മാസത്തില്‍ ഇതുവരെ അഞ്ച് മരണങ്ങളാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 7,16, 17 ദിവസങ്ങളിലായിരുന്നു ഓരോ മരണം വീതം രേഖപ്പെടുത്തിയത്. നിലവില്‍ 373 ആക്ടീവ് കേസുകളാണ് ദില്ലിയിലുള്ളത്. ഇതുവരെ 14.13 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. 25087 പേര്‍ ഇതുവരെ മരിച്ചു. കഴിഞ്ഞ ദിവസം 32 കൊവിഡ് കേസുകളാണ് ദില്ലിയില്‍ റെക്കോര്‍ഡ് ചെയ്തത്. നേരത്തെ രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധിയാണ് ദില്ലി നേരിട്ടത്. ഓക്‌സിജന്‍ ഇല്ലാതെ വരെ പലരും മരിക്കുന്ന കാഴ്ച്ച ദില്ലിയില്‍ കണ്ടിരുന്നു.

English summary
smoking may have a severe impact on covid cases, may cause for death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X