കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസില്‍ 'കൈപത്തി': അത് തന്നെയല്ലേ കോണ്‍ഗ്രസുകാരുടെ കൈ എന്ന് സ്മൃതി ഇറാനി
ഫെയ്ബുക്കിലെ ഡാറ്റാ ലീക്ക് സംബന്ധിച്ചുള്ള വിവാദങ്ങള്‍ ഒന്നും ഇതുവരേയും കെട്ടടങ്ങിയിട്ടില്ല. കാംബ്രിഡ്ജ് അനലിറ്റക്കയെ ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും ഇപ്പോഴും പരസ്പരം പഴി ചാരിക്കോണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇരു കൂട്ടുക്കര്ക്കും അനലിറ്റക്കയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഔദ്യോഗിക ആപ്പുകള്‍ അടക്കം നീക്കം ചെയ്തിരുന്നു. കോണ്‍ഗ്രസ് ബന്ധം സ്ഥാപിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ ബിജെപി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസിന് അനലിറ്റക്കയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

കേംബ്രിഡ്ജ് അനലിറ്റക്കയുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ഫോട്ടോയില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം ചൂണ്ടിക്കാട്ടിയാണ് സ്മൃതി ഇറാനി കോണ്‍ഗ്രസിനെ പരിഹസിച്ചത്. ട്വിറ്ററിലൂടെയാണ് സ്മൃതി ചിത്രം പുറത്തുവിട്ടത്. 'എന്താണ് രാഹുല്‍ ജി ഇത്.. കോണ്‍ഗ്രസിന്റെ കൈപ്പത്തി കാംബ്രിഡ്ജ് അനലിറ്റക്കയോടൊപ്പം' എന്ന പരിഹാസമാണ് സ്മൃതി ഉയര്‍ത്തിയത്.
Kya Baat hai @RahulGandhi Ji.. Congress ka Haath, Cambridge Analytica ke Saath!https://t.co/fUaPlMekMB pic.twitter.com/JieXqUgp3K
— Smriti Z Irani (@smritiirani) 28 March 2018
കേംബ്രിഡ്ജ് അനലിറ്റിക്ക പുറത്താക്കിയ സിഇഒ അലക്സാന്‍ഡര്‍ നിക്സിന്റെ ഓഫീസില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ജാമി ബാര്ട്ലെറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ആണ് ഈ ചിത്രം ഉള്‍പ്പെട്ടിട്ടുള്ളത്.ഈ വീഡിയോ ക്ലിപ്പില്‍ നിക്സ് നില്‍ക്കുന്നത് പിന്‍വശത്തായി കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തി വ്യക്തമായി കാണുന്നുണ്ട്. ഇതോടൊപ്പം പാര്‍ട്ടിയുടെ മുദ്രാവാക്യമായ എല്ലാവര്ക്കും വികസനം എന്നതും ഈ വീഡിയോയില്‍ കാണുന്നുണ്ട്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications