കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ഇനി രക്ഷ വയനാട് തന്നെ! 'അമേഠിയെ കൈവിട്ടു'.. ഒരക്ഷരം മിണ്ടിയില്ല! 'ട്വിറ്റര്‍ കണക്ക്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന് ഇനി രക്ഷ വയനാട് തന്നെ | Oneindia Malayalam

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഒന്ന് അദ്ദേഹത്തിന്‍റെ സിറ്റിങ്ങ് മണ്ഡലമായ അമേഠി. രണ്ട് ഇങ്ങ് കേരളത്തിലെ വയനാട്ടിലും. ദക്ഷിണേന്ത്യയെ കോണ്‍ഗ്രസ് സ്നേഹിക്കുന്നു, അതിനാലാണ് താന്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്നാണ് വയനാട്ടിലെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. അതേസമയം അമേഠിയിലെ തോല്‍വി ഭയന്നിട്ടാണ് രാഹുല്‍ വയനാട് മത്സരിക്കുന്നതെന്ന് ബിജെപിയും വാദിക്കുന്നു.

<strong>'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ</strong>'ഗാന്ധിയല്ല 'ഗണ്ഡി'! മതം പറഞ്ഞ് ആക്ഷേപം.. ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറി ടിജി മോഹന്‍ ദാസ്! വീഡിയോ

യഥാര്‍ത്ഥത്തില്‍ അമേഠി രാഹുലിന് സുരക്ഷിതമല്ലേ? ഇത്തവണ സബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനി മണ്ഡലം തൂത്തുവാരുമോ? ട്വിറ്റര്‍' പറയുന്നത് രാഹുലല്ല അമേഠിയെ നെഞ്ചോട് ചേര്‍ത്തത് സ്മൃതി ഇറാനിയാണെന്നാണ്. കണക്കുകള്‍ ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്

പഴയ കളിയല്ല

പഴയ കളിയല്ല

അമേഠി പഴയ അമേഠിയല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലത്തില്‍ 2014 ലെ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോഴും രാഹുലിന് പിടിച്ച് നല്‍കാന്‍ സാധിച്ചെന്നത് രാഹുലിന്‍റെ ജനപിന്തുണയെന്ന് കോണ്‍ഗ്രസ് വാദിക്കുന്നുണ്ട്. എന്നാല്‍ കണക്കുകള്‍ ഈ വാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നു.

 കുറഞ്ഞ ഭൂരിപക്ഷം

കുറഞ്ഞ ഭൂരിപക്ഷം

കാരണം വെറും ഒരു ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രമാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ജയിച്ച് കയറിയത്. അതേസമയം എതിര്‍ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി തോല്‍വി ഏറ്റ് മണ്ഡലം വിട്ടുകൊടുക്കാന്‍ തയ്യാറുമായിരുന്നില്ല.

 വയനാട് തന്നെ രക്ഷ

വയനാട് തന്നെ രക്ഷ

തിരഞ്ഞെടുപ്പില്‍ തോല്‍വി രുചിച്ചെങ്കിലും അവര്‍ മണ്ഡലത്തിന് വേണ്ടി രാപ്പകല്‍ ഓടി നടന്ന് പ്രവര്‍ത്തിച്ചു, മന്ത്രി എന്ന നിലയില്‍ സ്മൃതിയുടെ ഇടപെടലിനെ ചെറുക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇത്തവണ അമേഠി രാഹുലിന് ഈസി വാക്കോവര്‍ ആയിരിക്കില്ലെന്ന് കോണ്‍ഗ്രസിന്‍റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

 സേഫ് സോണ്‍

സേഫ് സോണ്‍

ഇപ്പോള്‍ അമേഠിയെക്കാള്‍ രാഹുല്‍ ഗാന്ധിക്ക് സേഫ് വയനാട് തന്നെയാണ് സേഫ് എന്ന് 'ട്വിറ്റര്‍' കണക്കുകളും സൂചിപ്പിക്കുന്നു. ഇരു നേതാക്കളില്‍ ആരാണ് അമേഠിയെ ചേര്‍ത്ത് പിടിച്ചതെന്ന് തെളിയിക്കുന്ന കണക്കുകള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. ട്വിറ്ററില്‍ അമേഠിയുമായി ബന്ധപ്പെട്ട ഷെയര്‍ ചെയ്ത പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഇത്.

 ട്വിറ്റര്‍ കണക്ക്

ട്വിറ്റര്‍ കണക്ക്

2015 ലാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചേര്‍ന്നത്. അന്ന് തൊട്ട് ഇന്നുവരെ അമേഠിയെ കുറിച്ച് രാഹുല്‍ എന്തൊക്കെ പങ്കുവെച്ചുവെന്നുള്ളത് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മണ്ഡലത്തില്‍ പരാജയം രുചിച്ചെങ്കിലും വിട്ട് കൊടുക്കാന്‍ സ്മൃതി ഇറാനി തയ്യാറായിരുന്നില്ല.

അമേഠിയെ കുറിച്ച് മിണ്ടിയില്ല

അമേഠിയെ കുറിച്ച് മിണ്ടിയില്ല

2015 മുതല്‍ 19 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അമേഠിയെ കുറിച്ച് പറഞ്ഞത് വെറും 28 തവണ മാത്രമാണ്. അതേസമയം സ്മൃതി ഇറാനി അമേഠിയെ കുറിച്ച് ട്വീറ്റ് ചെയ്തത് 202 തവണയും. 2018 ഉം 19 ലുമാണ് സ്മൃതി ഇറാനി അമേഠിയെ കുറിച്ച് ഏറ്റവും അധികം മെന്‍ഷന്‍ ചെയ്തത്.

 ഹിന്ദി അറിയാത്ത രാഹുല്‍

ഹിന്ദി അറിയാത്ത രാഹുല്‍

മറ്റൊരു പ്രത്യേകത സ്മൃതിയുടെ അമേഠിയെ കുറിച്ചുള്ള പോസ്റ്റുകളില്‍ പകുതി ശതമാനവും ഹിന്ദിയില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധിക്ക് മാതൃഭാഷയായ ഹിന്ദിയില്‍ പരിജ്ഞാനം കുറവാണെന്ന വിമര്‍ശനങ്ങള്‍ ബിജെപി നേരത്തേ തന്നെ ഉയര്‍ത്തിയതാണ്.

 മന്ത്രിക്ക് നന്ദി

മന്ത്രിക്ക് നന്ദി

മണ്ഡലങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ ഇരുവരും തങ്ങളുടെ യാത്ര വിവരങ്ങള്‍, ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ ചിത്രങ്ങളും വിവരങ്ങളുമെല്ലാം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ശ്രദ്ധേയമായ മറ്റൊരു കാര്യം ഇരുവരും മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച് പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ടെന്നതാണ്.

 ജനപ്രീതി സ്മൃതി ഇറാനിക്ക്

ജനപ്രീതി സ്മൃതി ഇറാനിക്ക്

അതേസമയം കണക്കുകള്‍ സൂചിപ്പിക്കുന്നത് അമേഠിയില്‍ ജനപ്രീതി കൂടുന്നത് ബിജെപി സ്ഥാനാര്‍ത്ഥിയായ സ്മൃതി ഇറാനിക്ക് തന്നെയാണെന്നാണ്. അമേഠിയില്‍ നടപ്പായ ഡിജിറ്റല്‍ ഇന്ത്യാ പ്രോഗ്രാമിനെ ഉള്‍പ്പെടെ സ്മൃതി പോസ്റ്റ് ഷെയര്‍ ചെയ്ത് ട്വിറ്റില്‍ വാഴ്ത്തിയിട്ടുണ്ട്.

യോഗിയെ സന്ദര്‍ശിച്ചു

യോഗിയെ സന്ദര്‍ശിച്ചു

പലപ്പോഴായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അമേഠി മണ്ഡലത്തിലെ വികസനത്തിനായി സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ഡലത്തിന്‍റെ വികസനത്തിനായി പലപ്പോഴായി സ്മൃതി ആവശ്യമുയര്‍ത്തി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

 രാഹുല്‍ വിയര്‍ക്കും

രാഹുല്‍ വിയര്‍ക്കും

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായിരിക്കേയാണ് സ്മൃതിയുടെ ഈ ഇടപെടല്‍ എന്നത് ശ്രദ്ധേയമാണ്. അതേസമയം രാഹുല്‍ ആകട്ടെ അമേഠിയുടെ വികസനത്തിന് വേണ്ടി ഇതുവരെ രംഗത്തെത്തിയിട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്.

<strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍</strong>'സുരേഷ് ഗോപി മോദിയുടെ അടിമയാണ്, അവസരവാദി' ഭിത്തിയിലൊട്ടിച്ച് കുറിപ്പ്.. വൈറല്‍

English summary
smrithi or rahul who loves amethi on twitter here is the report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X