ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി കോൺഗ്രസ് എംപി തനിക്ക് നേരെ വന്നു', പ്രതാപനും ഡീനുമെതിരെ സ്മൃതി ഇറാനി!
ദില്ലി: ലോക്സഭയില്‍ മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് എംപിമാരെ പുറത്താക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത്. കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്, ഡീന്‍ കുര്യാക്കോസ് എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം. അതിനിടെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ സ്മൃതി ഇറാനി രംഗത്ത് എത്തി.
''താന്‍ പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ചാണ് ഒരു കോണ്‍ഗ്രസ് എംപി തന്നെ വിമര്‍ശിച്ചത്. സഭയില്‍ ചില പുരുഷ എംപിമാര്‍ തനിക്ക് നേരെ ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ട് വന്നു''വെന്നും സ്മൃതി ഇറാനി ആരോപിച്ചു. അക്കൂട്ടത്തില്‍ ഒരു യുവ എംപി ചോദിച്ചത് 'എന്തിന് സ്മൃതി ഇറാനി സംസാരിക്കണം' എന്നാണ് എന്നും മന്ത്രി ആരോപിച്ചു.

ഉന്നാവോ, ഹൈദരാബാദ് പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശമാണ് സഭയിലെ ബഹളത്തിന് തുടക്കമിട്ടത്. ഒരു വശത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ മറുവശത്ത് സീതയെ ചുട്ടുകൊല്ലുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്നാണ് സ്മൃതി ഇറാനി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്.
കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതിനിടെയാണ് ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും സീറ്റില്‍ നിന്നെഴുന്നേറ്റ് സ്മൃതി ഇറാനിക്ക് നേരെ പ്രതിഷേധം ഉയര്‍ത്തിയത്. ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി മുന്നോട്ട് നീങ്ങിയ പ്രതാപനേയും ഒപ്പം ഡീനിനേയും സുപ്രിയ സുലെ അടക്കമുളള പ്രതിപക്ഷ അംഗങ്ങള്‍ പിന്തിരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. എംപിമാരെ സസ്പെന്‍ഡ് ചെയ്യുന്നതിനുളള പ്രമേയം ബിജെപി തിങ്കളാഴ്ച അവതരിപ്പിച്ചേക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications