കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷർട്ടിന്റെ കൈ തെറുത്ത് കയറ്റി കോൺഗ്രസ് എംപി തനിക്ക് നേരെ വന്നു', പ്രതാപനും ഡീനുമെതിരെ സ്മൃതി ഇറാനി!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് കോണ്‍ഗ്രസ് എംപിമാരെ പുറത്താക്കാനുളള നീക്കമാണ് ബിജെപി നടത്തുന്നത്. കേരളത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനാണ് നീക്കം. അതിനിടെ കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ സ്മൃതി ഇറാനി രംഗത്ത് എത്തി.

'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!

''താന്‍ പ്രകോപനപരമായി സംസാരിച്ചു എന്നാരോപിച്ചാണ് ഒരു കോണ്‍ഗ്രസ് എംപി തന്നെ വിമര്‍ശിച്ചത്. സഭയില്‍ ചില പുരുഷ എംപിമാര്‍ തനിക്ക് നേരെ ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റിക്കൊണ്ട് വന്നു''വെന്നും സ്മൃതി ഇറാനി ആരോപിച്ചു. അക്കൂട്ടത്തില്‍ ഒരു യുവ എംപി ചോദിച്ചത് 'എന്തിന് സ്മൃതി ഇറാനി സംസാരിക്കണം' എന്നാണ് എന്നും മന്ത്രി ആരോപിച്ചു.

smriti

ഉന്നാവോ, ഹൈദരാബാദ് പീഡനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശമാണ് സഭയിലെ ബഹളത്തിന് തുടക്കമിട്ടത്. ഒരു വശത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ മറുവശത്ത് സീതയെ ചുട്ടുകൊല്ലുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഇതോടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. തുടര്‍ന്നാണ് സ്മൃതി ഇറാനി കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്.

കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയും വര്‍ഗീയവത്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് സ്മൃതി ഇറാനി ആരോപിച്ചു. ഇതിനിടെയാണ് ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും സീറ്റില്‍ നിന്നെഴുന്നേറ്റ് സ്മൃതി ഇറാനിക്ക് നേരെ പ്രതിഷേധം ഉയര്‍ത്തിയത്. ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി മുന്നോട്ട് നീങ്ങിയ പ്രതാപനേയും ഒപ്പം ഡീനിനേയും സുപ്രിയ സുലെ അടക്കമുളള പ്രതിപക്ഷ അംഗങ്ങള്‍ പിന്തിരിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപിമാര്‍ മാപ്പ് പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുളള പ്രമേയം ബിജെപി തിങ്കളാഴ്ച അവതരിപ്പിച്ചേക്കും.

English summary
Union Minister Smriti Irani against Congress MPs TN Pratapan and Dean Kuriakkose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X