കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരെ ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യിക്കുന്നു, വീഡിയോ പുറത്തുവിട്ട് സ്മൃതി ഇറാനി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിയില്‍ വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നു

ലഖ്നൗ: ശക്തമായ പോരാട്ടം നടക്കുന്ന അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തം നടത്തുന്നുണ്ടെന്ന് സ്മൃതി ആരോപിച്ചു. വോട്ടര്‍മാരെ ബലം പ്രയോഗിച്ച് കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്യിപ്പുക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

smritidd-

ഇത് തെളിയിക്കുന്ന വീഡിയോയും സ്മൃതി ഇറാനി ട്വിറ്ററില്‍ പങ്കുവെച്ചു. . മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തം നടത്തുന്നുണ്ടെന്നാണ് സ്മൃതി ഇറാനി ആരോപിച്ചത്. അമേഠിയില്‍ രാഹുല്‍ ബൂത്ത് പിടിക്കാന്‍ ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സ്മൃതി പറഞ്ഞു.

<strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,</strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,

ഇക്കാര്യം വോട്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. കോണ്‍ഗ്രസ് തന്നെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പുകയാണെന്നാണ് വീഡിയോയില്‍ ഉള്ള പ്രായമായ സ്ത്രീ പരാതിപ്പെടുന്നത്. 'താന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകുടത്തേയും താന്‍ ഇക്കാര്യം ബോധിപ്പിച്ചിട്ടുണ്ട്. അവര്‍ നടപടിയെടുക്കുമെന്നാണ് വിശ്വസിക്കുന്നത്. സ്മൃതി ഇറാനി പറഞ്ഞു.

<strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്</strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്

വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെ അമേഠിയില്‍ എത്താതിരുന്നതിന് രാഹുല്‍ ഗാന്ധിയെ സ്മൃതി വിമര്‍ശിച്ചു. മണ്ഡലത്തില്‍ നിന്ന് അവധിയെടുത്ത എംപിമാത്രമല്ല രാഹുല്‍, മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ദിവസം പോലും എത്താതിരുന്ന സ്ഥാനാര്‍ത്ഥി കൂടിയാണ് രാഹുല്‍ എന്നും സ്മൃതി ഇറാനി പറഞ്ഞു.

English summary
smriti irani against rahul gandhi and congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X