Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയിലെ കൊലപാതകം, രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി!നിങ്ങളുടെ സന്ദേശം വ്യക്തമായി തന്നെ കിട്ടി

Recommended Video

cmsvideo
    രാഹുൽ ഗാന്ധിയെ ഉന്നമിട്ട് സ്മൃതി ഇറാനി

    അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ വീഴ്ത്തിയതിന് തൊട്ട് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ വലംകൈയായ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേഠിയില്‍ സ്മൃതി ഇറാനിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുരേന്ദ്ര സിംഗ് ആണ് കൊല്ലപ്പെട്ടത്.

    അതിനിടെ സുരേന്ദ്ര സിംഗിന്റെ കൊലപാതകം കോണ്‍ഗ്രസിനെതിരെ തിരിച്ച് അമേഠി എംപി സ്മൃതി ഇറാനി രംഗത്ത് എത്തിയിരിക്കുകയാണ്. തോല്‍വിക്ക് പിന്നാലെ അമേഠിയെ സ്‌നേഹത്തോടെ നോക്കണം എന്ന് രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി കൂട്ടിച്ചേര്‍ത്താണ് സ്മൃതി ഇറാനിയുടെ പ്രതികരണം.

    congress

    അമേഠിയെ സ്‌നേഹത്തോടെ നോക്കണം എന്നൊരു സന്ദേശം തനിക്ക് മെയ് 23ന് കിട്ടിയിരുന്നു. ആ സന്ദേശം തനിക്ക് നല്‍കിയ വ്യക്തിയോട് പറയാനുളളത്, താങ്കളുടെ സന്ദേശം എനിക്ക് വ്യക്തമായി തന്നെ കിട്ടിയിരിക്കുന്നു എന്നാണ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സ്മൃതി ഇറാനി പ്രതികരിച്ചിരിക്കുന്നത്. സുരേന്ദ്ര സിംഗിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സ്മൃതി ഇറാനി അമേഠിയില്‍ എത്തിയിരുന്നു.

    പതിവ് ആചാരങ്ങള്‍ തെറ്റിച്ച് സുരേന്ദ്ര സിംഗിന്റെ ശവമഞ്ചം സ്മൃതി ഇറാനി ചുമന്നത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ സ്മൃതി ആവശ്യപ്പെട്ടു. അമേഠിയില്‍ ഭീതി പടര്‍ത്തുന്നതിന് വേണ്ടിയാണ് ഈ കൊല നടത്തിയത് എന്നും സ്മൃതി ആരോപിച്ചു. സുരേന്ദ്ര സിംഗിന്റെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+