'മിനിസ്റ്റര്‍' എന്നെഴുതാന്‍ പോലും സ്മൃതി ഇറാനിയ്ക്ക് അറിയില്ലേ?
ദില്ലി: നരേന്ദ്ര മോദി മന്ത്രിസഭയില്‍ എന്നും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന മന്ത്രിയാണ് മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി. സ്മൃതി ഇറാനിയ്ക്ക് മിനിസ്റ്റര്‍ എന്ന് പോലും എഴുതാന്‍ അറിയില്ലത്രേ. സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് പുതിയ വിവാദം കൊഴുക്കുന്നത്. സ്മൃതി ഇറാനിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡാണ് അക്ഷര തെറ്റിന്റെ പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
ലെറ്റര്‍ പാഡിന്റെ മുകളില്‍ ഒരു ഭാഗത്ത് മന്ത്രിയുടെ പേരും മറുഭാഗത്ത് സ്ഥാനവും വകുപ്പുമാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇതില്‍ ഇംഗ്ളീഷില്‍ മിനിസ്റ്റര്‍ എന്ന് എഴുതിയിരിയ്ക്കുന്നതിലും ഹിന്ദിയില്‍ സന്‍സദന്‍ എന്ന് എഴുതിയിരിയ്ക്കുന്നതിലും അക്ഷരത്തെറ്റുണ്ട്. ലെറ്റര്‍പാഡിലെ ഈ തെറ്റാണ് പ്രചരിയ്ക്കുന്നത്. അതിനാല്‍ തന്നെയാണ് സ്മൃതി ഇറാനിയ്ക്ക് മന്ത്രി എന്ന് പോലും എഴുതാന്‍ അറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിയ്ക്കുന്നത്

തെറ്റ്
മന്ത്രി എന്ന വാക്ക് ഇംഗ്ളീഷില്‍ എഴുതിയത് തെറ്റായതാണ് സ്മൃതി ഇറാനിയെ വെട്ടിലാക്കിയത്

എഴുതിയത് മന്ത്രിയല്ല
എന്നാല്‍ ലെറ്റര്‍പാഡില്‍ ഇത്തരത്തില്‍ അച്ചടിച്ച് വന്നിരിയ്ക്കുന്നത് എഴുതിയത് മന്ത്രിയല്ലല്ലോ

അന്വേഷണം
ലെറ്റര്‍പാഡില്‍ കടന്നുകൂടിയ തെറ്റുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി തന്റെ വകുപ്പിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ട്വിറ്ററിലൂടെ
ഇതാണോ മാഡം താങ്കളുടെ ലെറ്റര്‍ പാഡ് എന്ന് ചോദിച്ച് ട്വീറ്റിട്ട സൗരഭ് റായ് എന്നയാള്‍ക്ക് ട്വിറ്ററിലൂടെ തന്നെ സ്മൃതി മറുപടി നല്‍കി

വിദ്യാഭ്യാസ യോഗ്യത
സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പോലും പല സംശയങ്ങലും നിലനില്‍ക്കുമ്പോഴാണ് അക്ഷരത്തെറ്റ് കൂടി പുതിയ വിവാദത്തിലേയ്ക്ക് എത്തിയ്ക്കുന്നത്












Click it and Unblock the Notifications